robot

ഇലോൺ മസ്കിന്റെ 'ഒപ്റ്റിമസ് റോബോട്ട്' നടക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ചരിവിലൂടെ വീഴാതെ നടക്കാനുള്ള പരിശീലനവും പൂർത്തിയാക്കിയിരിക്കുകയാണ് ഈ റോബോട്ട്. ചരിവ് പ്രദേശത്തിലൂടെ ഒപ്റ്റിമസ് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതും പല തവണ വീഴാൻ പോവുന്നതും ബാലൻസ് തിരിച്ചുപിടിച്ച് വീണ്ടും നടക്കുന്നതും വീഡിയോയിൽ കാണാം. നാല് ദിവസം മുൻപ് പങ്കുവച്ച വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറലാണ്. 5.8 മില്യൺ വ്യൂസ് വീഡിയോയ്ക്ക് ഉണ്ട്.

'മനുഷ്യനെപ്പോലെ നടക്കണമെങ്കിൽ ആദ്യം മനുഷ്യനെപ്പോലെ കുതറിവീഴാൻ പഠിക്കണം',- എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് ടെസ്‌ല നൽകിയിട്ടുണ്ട്. ഒപ്റ്റിമസ് മനുഷ്യനെ പോലെ വലിയ കയറ്റവും ഇറക്കവും ഇറങ്ങുന്ന കാഴ്ച കണ്ട് പല ഉപഭോക്താക്കാളും ഞെട്ടി. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി കമന്റുകളും ഇതിന് ലഭിക്കുന്നുണ്ട്. ഹ്യുമനോയിഡ് റോബോട്ടിക്സിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ വീഡിയോ തുടക്കമിട്ടു. നിരവധി പേരാണ് ടെസ്‌ല ഈ രംഗത്ത് നടത്തുന്ന മുന്നേറ്റങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. വീഡിയോ മസ്ക് തന്റെ സോഷ്യൽ മീഡിയ പേജിലും പങ്കുവച്ചിട്ടുണ്ട്.

Optimus can now walk on highly variable ground using neural nets to control its electric limbs.

Join @Tesla if you want to work on interesting real-world AI systems. https://t.co/C8J90Age5Y

— Elon Musk (@elonmusk) December 9, 2024