
പോഷകഘടകങ്ങൾ ധാരാളം പഴവർഗങ്ങളിൽ അടങ്ങിയിട്ടെങ്കിലും പഴങ്ങൾ അമിതമായി കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. അമിതമായ അളവിൽ പതിവായി പഴങ്ങൾ കഴിക്കുന്നത് പലവിധ രോഗങ്ങളിലേക്ക് നയിക്കും. പഴവർഗങ്ങളിൽ പഞ്ചസാര അമിതമായി അടങ്ങിയിട്ടുണ്ട്. ഇത് പൊണ്ണത്തടിയിലേക്കും, പ്രമേഹത്തിലേക്കും നയിക്കും. വൃക്ക സംബന്ധമായ രോഗങ്ങൾ, കാത്സ്യത്തിന്റെ അപര്യാപ്തത, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയുടെ കുറവുണ്ടാകുന്നതിനും കാരണമാകും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ദഹനം സുഗമമാക്കും, എന്നാൽ കൂടുതലായി കഴിക്കുകയാണെങ്കിൽ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നു.