ജനുവരി മദ്ധ്യത്തിൽ ചിത്രീകരണം

സൂപ്പർഹിറ്റ് താരജോഡികളായ ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒരുമിക്കുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലിയും അപർണ ബാലമുരളിയുമാണ് നായകനും നായികയും. സൺഡേ ഹോളിഡേ, ബി.ടെക്, തൃശിവപേരൂർ ക്ളിപ്തം, കിഷിക്ന്ധാകാണ്ഡം എന്നീ ചിത്രങ്ങളിൽ ഇരുവരും നായകനും നായികയുമായി . 2018, കാപ്പ എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
കൂമന്റെ വിജയത്തിനുശേഷം ആസിഫ് അലിയും ജീത്തു ജോസഫും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
കൂമൻപോലെ ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ചിത്രം. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ വൈകാതെ പുറത്തുവിടും.
ജനുവരി മധ്യത്തിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദുബായിലെ ലൊക്കേഷനിലാണ് ആസിഫ് അലി. താമർ ചിത്രം പൂർത്തിയാക്കിയ ശേഷം ജീത്തു ജോസഫിന്റെ ചിത്രത്തിൽ അഭിനയിക്കും. കിഷ്കിന്ധകാണ്ഡം ആണ് ആസിഫ് അലിയും അപർണ ബാലമുരളിയും നായകനും നായികയുമായി അവസാനം റിലീസ് ചെയ്ത ചിത്രം. ആസിഫ് അലിയുടെ കരിയറിൽ ഏറ്റവും വലിയ വിജയം നേടിയ കിഷ്കിന്ധകാണ്ഡം ദിൻജിത്ത് അയ്യത്താൻ ആണ് സംവിധാനം ചെയ്തത്. ആസിഫിനും അപർണയ്ക്കും ഒപ്പം വിജയരാഘവനാണ് ചിത്രത്തിൽ ശക്തമായ പകർന്നാട്ടം നടത്തിയ മറ്റൊരു താരം. ജഗദീഷ്, അശോകൻ, നിഷാൻ, മേജർ രവി, ഷെബിൻ ബെൻസൻ , കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമ്മിച്ചത്.