
ജി.വി. പ്രകാശ് കുമാറിനെ നായകനാക്കി ശെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മെന്റൽ മനതിൽ എന്ന് പേരിട്ടു. റൊമാന്റിക് ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഒരു ചിത്രശലഭത്തിന്റെ പശ്ചാത്തലത്തിൽ വളരെ കളർഫുള്ളായി കൂളിംഗ് ഗ്ളാസ് ധരിച്ച് നിൽക്കുന്ന ജി.വി. പ്രകാശ് കുമാറിനെ പോസ്റ്ററിൽ കാണാം.
മാധുരി ജെയിൻ ആണ് നായിക. പാരലൽ യൂണിവേഴ്സ് പിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു.7 ജി റെയിൻ ബോ കോളനി, പുതുപ്പേട്ട, ആയിരത്തിൽ ഒരുവൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന സംവിധായകനാണ് സെൽവരാഘവൻ.സെൽവരാഘവൻ സംവിധാനം ചെയ്ത ആയിരത്തിൽ ഒരുവൻ, മയക്കം തുടങ്ങിയ ചിത്രങ്ങളുടെ സംഗീതം ജി.വി. പ്രകാശ് കുമാറായിരുന്നു.