pic

പാരീസ്: വടക്കൻ ഫ്രാൻസിൽ അഭയാർത്ഥി ക്യാമ്പിന് സമീപമുണ്ടായ വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 22കാരനായ അക്രമി പൊലീസിൽ കീഴടങ്ങി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് ഡൻകിർകിന് സമീപമുള്ള ലൂൺ പ്ലാഷിലായിരുന്നു സംഭവം. മരിച്ചവരിൽ മൂന്ന് പേർ അഭയാർത്ഥികളും രണ്ട് പേർ സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.