
33
സ്റ്റീവൻ സ്മിത്തിന്റെ മുപ്പത്തി മൂന്നാമത്തെ ടെസ്റ്റ് സെഞ്ച്വറി. ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ രണ്ടാമത്തെ ഓസീസ് താരമെന്ന റെക്കാഡും സ്മിത്ത് സ്വന്തമാക്കി. സ്റ്റീവ് വോയുടെ (32) റെക്കാഡ് മറികടന്ന സ്മിത്തിന് മുന്നിൽ ഇനി റിക്കി പോണ്ടിംഗ് (41) മാത്രം.
10
സെഞ്ച്വറികളെങ്കിലും രണ്ട് രാജ്യങ്ങൾക്ക് എതിരെ നേടിയ ആദ്യ കളിക്കാരനാണ് സ്മിത്ത്. ഇംഗ്ളണ്ടിനെതിരെ 12 സെഞ്ച്വറികൾ നേടിയിട്ടുള്ള സ്മിത്തിന്റെ ഇന്ത്യയ്ക്ക് എതിരായ പത്താമത്തെ സെഞ്ച്വറിയാണ് ബ്രിസ്ബേനിലേത്. ഇന്ത്യയ്ക്ക് എതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ജോ റൂട്ടിന്റെ റെക്കാഡിനൊപ്പം സ്മിത്തുമെത്തി.
3
ഇന്ത്യയ്ക്ക് എതിരെ 2023ന് ശേഷം ഹെഡിന്റെ മൂന്നാം സെഞ്ച്വറി. 12 ഇന്നിംഗ്സുകളിൽ നിന്ന് മൂന്ന് സെഞ്ച്വറികളും രണ്ട് അർദ്ധസെഞ്ച്വറികളുമടക്കം 808 റൺസാണ് ഹെഡ് ഇന്ത്യയ്ക്കെതിരെ നേടിയത്. ഇക്കാലയളവിൽ മറ്റ് ടീമുകൾക്ക് എതിരെ 23 ഇന്നിംഗ്സുകളിൽ നേടിയത് 701 റൺസാണ്.
12
ജസ്പ്രീത് ബുംറയുടെ ടെസ്റ്റിലെ അഞ്ചു വിക്കറ്റ് നേട്ടങ്ങൾ ഒരു ഡസനിലെത്തി. ഇക്കാര്യത്തിൽ കപിൽ ദേവിന് (16) മാത്രം പിന്നിലാണ് ബുംറ.
10
ഏഷ്യയ്ക്ക് പുറത്ത് ബുംറയുടെ അഞ്ചുവിക്കറ്റ് നേട്ടങ്ങളുടെ എണ്ണം. ഇക്കാര്യത്തിൽ ഇന്ത്യക്കാരിൽ ഒന്നാമൻ.ഇക്കാര്യത്തിൽ മറികടന്നത് കപിൽദേവിനെ(9).