
ഫൈനലിൽ മദ്ധ്യപ്രദേശിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചു
ബെംഗളുരു : സെയ്ദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ മദ്ധ്യപ്രദേശിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് മുംബയ് കിരീടം നേടി. ബെംഗളുരുവിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത മദ്ധ്യപ്രദേശ് നിശ്ചിത 20 ഓവറിൽ 174/8 എന്ന സ്കോർ ഉയർത്തിയെങ്കിലും മുംബയ് 17.5 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
40 പന്തുകളിൽ ആറുവീതം ഫോറും സിക്സുമടക്കം 81 റൺസുമായി പുറത്താകാതെ നിന്ന നായകൻ രജത് പാട്ടീദാറിന്റെ മികവിലാണ് മദ്ധ്യപ്രദേശ് 174ലെത്തിയത്. മുംബയ്ക്ക് വേണ്ടി അജിങ്ക്യ രഹാനെ (37), സൂര്യകുമാർ യാദവ് (48), സുയാംശ് ഷെഡ്ജെ (36*) എന്നിവരാണ് പോരാടിയത്.സുയാംശാണ് പ്ളേയർ ഒഫ് ദ മാച്ച്. രഹാനെ പ്ളേയർ ഒഫ് ദ സിരീസായി.