
മാഡ്രിഡ് : കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയോ വയ്യെക്കാനോയുമായി 3-3ന് സമനില വഴങ്ങിയ റയൽ മാഡ്രിഡ് സ്പാനിഷ് ലാ ലിഗയിൽ മൂന്നാം സ്ഥാനത്തായി. നാലാം മിനിട്ടിൽ ഉനേയ് ലോപ്പസ്, 36-ാം മിനിട്ടിൽ അബ്ദുൽ മുമിൻ,64-ാംമിനിട്ടിൽ ഇസി പാലസോൺ എന്നിവരാണ് വയ്യെക്കാനോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. 39-ാം മിനിട്ടിൽ വെൽവെർദേ, 45-ാം മിനിട്ടിൽ ജൂഡ് ബെല്ലിംഗ്ഹാം, 56-ാം മിനിട്ടിൽ റോഡ്രിഗോ എന്നിവരാണ് റയലിനായി സ്കോർ ചെയ്തത്.
ഈ മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ റയലിന് രണ്ട് പോയിന്റ് ലീഡിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താമായിരുന്നു.17 മത്സരങ്ങളിൽ നിന്ന് 37 പോയിന്റാണ് റയലിന് ഇപ്പോഴുള്ളത്. 38 പോയിന്റുള്ള ബാഴ്സലോണ ഒന്നാമതും
അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാമതുമാണ്.