pic

ടെഹ്‌റാൻ: ഇറാനിൽ ഹിജാബ് ധരിക്കാതെ സംഗീത പരിപാടി അവതരിപ്പിച്ച ഗായിക അറസ്​റ്റിലായി. മാസാൻദരാൻ പ്രവിശ്യയിലെ സാരി നഗരത്തിലാണ് സംഭവം. പരസ്‌തൂ അഹ്മദി (27) ആണ് അറസ്റ്റിലായത്. തന്റെ മ്യൂസിക് വീഡിയോ പരസ്‌തൂ കഴിഞ്ഞ ആഴ്ച യൂട്യൂബിൽ പങ്കുവച്ചിരുന്നു.

കറുത്ത സ്ലീവ്‌ലെസ് വസ്ത്രം ധരിച്ച്, തല മറയ്ക്കാതെയാണ് ഗായിക പ്രത്യക്ഷപ്പെട്ടത്. നാല് പുരുഷ സംഗീതജ്ഞരും വീഡിയോയിലുണ്ടായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് പരസ്തൂവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. വീഡിയോയിലുള്ള മറ്റുള്ളവരും അറസ്റ്റിലായെന്നാണ് വിവരം.

പൊതുസ്ഥലങ്ങളിൽ ശിരോവസ്ത്രം ധരിച്ചിരിക്കണമെന്ന നിബന്ധന പാലിക്കാത്ത സ്ത്രീകൾക്ക് കടുത്ത ശിക്ഷയാണ് ഇറാൻ ഭരണകൂടം നൽകുന്നത്. പൊതു ഇടങ്ങളിൽ പാടുന്നതിനും സ്ത്രീകൾക്ക് വിലക്കുണ്ട്.