
കൊച്ചി: കിയയുടെ വിവിധ ബ്രാൻഡ് വാഹനങ്ങളുടെ വില ജനുവരി ഒന്ന് മുതൽ രണ്ട് ശതമാനം കൂടും. അസംസ്കൃത സാധനങ്ങളുടെ വില വർദ്ധന കണക്കിലെടുത്താണ് വാഹനവില ഉയർത്തുന്നതെന്ന് കിയ ഉദ്യോഗസ്ഥർ പറഞ്ഞു.വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും വില വർദ്ധനയ്ക്ക് കാരണമായി. ഉത്പാദന ചെലവിലെ വർദ്ധനയുടെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറാതെ മാർഗമില്ലെന്ന് കിയ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. കിയയുടെ എസ്.യു.വികൾ മികച്ച വിൽപ്പനയാണ് നേടുന്നത്. കിയതുടന പുതിയ മോഡലായ സൈറോസ് ഇന്ത്യൻ വിപണിയിൽ അടുത്ത ദിവസമെത്തും.