zakir-ali-hussain

ന്യൂഡല്‍ഹി: തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ അലി ഹുസൈന്‍ മരിച്ചിട്ടില്ലെന്ന് കുടുംബം. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും എല്ലാവരും പ്രാര്‍ത്ഥന തുടരണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

രാജ്യത്തെ ദേശീയ മാദ്ധ്യമങ്ങളുള്‍പ്പെടെ സാക്കിറിന്റെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരും രാജ്യത്തെ നിരവധി പ്രമുഖ കല, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.