radhika-apte

നടി രാധിക ആപ്തെയ്ക്കും പങ്കാളി ബെനഡിക്ട് ടെയ്ലറിനും അടുത്തിടെയാണ് കുഞ്ഞ് പിറന്നത്. ഗർഭിണിയായതിനുശേഷമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചെങ്കിലും കുഞ്ഞ് പിറന്ന വിശേഷം ആരാധകരോട് പങ്കുവച്ചില്ല.

ഇപ്പോൾ ആദ്യമായി തന്റെ കുഞ്ഞിനെ ആരാധകർക്കായി രാധിക പരിചയപ്പെടുത്തി.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ തന്റെ നവജാത ശിശുവിനെ മുലയൂട്ടുന്നതിനൊപ്പം ഒരു ഒാൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുന്ന രാധികയെ ആണ് കാണാനാവുക. പ്രസവത്തിനുശേഷമുള്ള ആദ്യ വർക്ക് മീറ്റിംഗ്. ഞങ്ങളുടെ ഒരാഴ്ച പ്രായമുള്ള കുഞ്ഞ് എന്റെ നെഞ്ചിൽ. രാധിക കുറിച്ചു.

View this post on Instagram

A post shared by Radhika (@radhikaofficial)


ഒക്ടോബറിൽ 2024 ബി.എഫ്.ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ തന്റെ ചിത്രം സിസ്റ്റർ മിഡ്‌നൈറ്റിന്റെ പ്രദർശനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താൻ ഗർഭിണിയാണെന്ന് രാധിക വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് വയലിനിസ്റ്റും സംഗീത സംവിധായകനുമാണ് ബെനഡിക്ട് ടെയ്‌ലർ.