
തിരുവനന്തപുരം: മൂന്ന് ദിവസമായി സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 57,120 രൂപയാണ്. ഡിസംബർ 14 മുതലാണ് സ്വർണവിലയിൽ മാറ്റം സംഭവിക്കാത്തത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,140 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7,789 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 12നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 58,280 രൂപയായിരുന്നു. ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ രണ്ടിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,720 രൂപയായിരുന്നു.
കഴിഞ്ഞ മാസം പകുതിയോടെ സ്വർണവിലയിൽ വലിയ തരത്തിലുളള കുറവ് സംഭവിച്ചെങ്കിലും ഡിസംബർ ആദ്യവാരം കഴിഞ്ഞതോടെ വിലയിൽ വൻവർദ്ധനവ് രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു. വില കുത്തനെ ഉയർന്നാലും ഇടിവുണ്ടായാലും സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ സ്വർണത്തെ കാണുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.
ഒരു പവൻ സ്വർണം വാങ്ങാൻ
സ്വർണത്തിന്റെ നിലവിലുളള വില കൂടാതെ പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിംഗ് ചാർജ് എന്നിവയും നൽകേണ്ടി വരും. കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. അതായത് ഒരു പവൻ സ്വർണത്തിന്റെ വിലയായ 57,120 രൂപയ്‌ക്കൊപ്പം പണിക്കൂലി കൂടി ചേർക്കേണ്ടി വരും. ഈ രണ്ട് സംഖ്യയും ചേർത്തുള്ള തുകയുടെ മൂന്ന് ശതമാനം ജിഎസ്ടിയായും നൽകണം. ഡിസൈൻ കൂടുതലുള്ള ആഭരണങ്ങളാണ് വാങ്ങുന്നതെങ്കിൽ പണിക്കൂലി വീണ്ടും വർദ്ധിക്കും.
ഇന്നത്തെ വെളളിവില
സംസ്ഥാനത്തെ വെളളിവിലയിലും മാറ്റം സംഭവിച്ചിട്ടില്ല. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 100 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 100,000 രൂപയുമാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യത്തിൽ വരുന്ന കയറ്റിറക്കങ്ങളും വെളളിവിലയെ സ്വാധീനിക്കും.