
ഇസ്‌ലാമാബാദ്: ഓരോ രാജ്യത്തെയും ആളുകൾ ഏറ്റവും കൂടുതലായി തിരഞ്ഞ കാര്യങ്ങൾ എല്ലാ വർഷവും ഗൂഗിൾ പുറത്തുവിടാറുണ്ട്. വാർത്ത, വിനോദം, കായികം തുടങ്ങി രാഷ്ട്രീയംവരെ ട്രെൻഡിംഗ് ലിസ്റ്റിൽ ഉൾപ്പടാറുണ്ട്. അടുത്തിടെ 2024ൽ പാകിസ്ഥാനികൾ തിരഞ്ഞതിന്റെ വിവരങ്ങൾ ഗൂഗിൾ പുറത്തുവിട്ടിരുന്നു. ഇതിൽ ഇന്ത്യയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളുമുണ്ടായിരുന്നു. പാകിസ്ഥാൻ ജനത 2024ൽ അറിയാൻ ആഗ്രഹിച്ച ഇന്ത്യൻ വിവരങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ?
അതേസമയം, ഇന്ത്യയുടെ 2024ലെ ട്രെൻഡിംഗ് ലിസ്റ്റിൽ പാകിസ്ഥാനുമായി ബന്ധപ്പെട്ട ഒരു വിഷയവുമില്ല. വിനേഷ് ഫോഗട്ട്, ഹാർദ്ദിക് പാണ്ഡ്യ, രത്തൻ ടാറ്റ, ഓറഞ്ച് പീൽ തിയറി, അസർബെയ്‌ജാൻ, ത്രോണിംഗ് ഡേറ്റിംഗ്, ജെൻ ഇസെഡ് ബോസ് വർക്ക് മീംസ് തുടങ്ങിയവയാണ് 2024ൽ ഇന്ത്യ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞത്.