car

കൊച്ചി: എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ അബ്‌കാരി കേസ് പ്രതിയുടെ അതിക്രമം. എറണാകുളം നോർത്ത് പറവൂരിലാണ് സംഭവം. വീടിന്റെ ജനൽ ചില്ല് തകർത്തു. ഈ സമയം വീട്ടിലുണ്ടായിരുന്ന എക്‌സൈസ് പ്രിവന്റീവ് ഓഫീസറുടെ ഭാര്യയ്‌ക്ക് പരിക്കേറ്റു. വീടിന്റെ പോർച്ചിൽ കിടന്ന കാറിന്റെ ബോണറ്റ് കരിങ്കല്ലുകൊണ്ട് ഇടിച്ച് തകർത്തു. അനധികൃത മദ്യവിൽപ്പനയ്‌ക്കെതിരെ കേസെടുത്ത വൈരാഗ്യത്തിന്റെ പുറത്തായിരുന്നു അതിക്രമം.

പകൽ വീടിന് മുന്നിലെത്തിയ പ്രതി പലതവണ കല്ലെറിഞ്ഞു. ശബ്‌ദം കേട്ട് നോക്കാനെത്തിയ വീട്ടിലുണ്ടായിരുന്നവർക്ക് നേരെയും കല്ലെറിഞ്ഞു. പിന്നീട് രാത്രിയെത്തി വീണ്ടും ആക്രമണം നടത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന് എക്‌സൈസ് ഓഫീസർ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയായ രാകേഷിനെ പിടികൂടി.