viswasam

വീടിന്റെ മനോഹാരിത വർദ്ധിപ്പിക്കാൻ വേണ്ടിയാണ് പലരും ചെടികൾ വളർത്തുന്നത്. എന്നാൽ, ചില ചെടികൾ നമുക്ക് ധാരാളം പോസിറ്റീവ് ഊർജം കൊണ്ടുതരും. അതിനാൽ ഇവ നട്ടുവളർത്തുന്നത് വളരെ നല്ലതാണ്. അത്തരത്തിൽ ഒരു ചെടിയാണ് ശംഖുപുഷ്‌പം. പക്ഷേ, ഈ ചെടിയെ കൃത്യമായ ദിശയിൽ നട്ടില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകും സംഭവിക്കുക.

വീടുകളിൽ വളർത്തുമ്പോൾ ശംഖുപുഷ്‌പത്തിന് വളരെയേറെ പ്രാധാന്യം നൽകണം. ഐതിഹ്യമനുസരിച്ച് വളരെയേറെ ശുഭകരമായ സസ്യമാണിത്. ഒറ്റ സംഖ്യയിലാണ് ഈ ചെടിയിൽ പൂവ് വിടരുന്നതെങ്കിൽ അത് ശുഭകരമായി കണക്കാക്കുന്നു. ഇലകൾ കാണാത്ത വിധത്തിൽ ധാരാളമായി പൂവ് വിടരുകയാണെങ്കിൽ അതീവ ഭാഗ്യകരമാണ്. വീടുകളിൽ അപ്രതീക്ഷതമായി ഈ ചെടികൾ വളരുകയും പൂവിടുകയും ചെയ്‌താൽ അടുത്തുതന്നെ ഒരു ശുഭവാർത്ത കേൾക്കാം എന്നാണ് വിശ്വാസം.

നല്ല വൃത്തിയുള്ള സ്ഥലത്ത് വേണം ഇവ നടാൻ. അല്ലെങ്കിൽ ദോഷഫലമാകും ഉണ്ടാവുക. ശംഖുപുഷ്‌പത്തിന് സമീപം ചൂല് വയ്‌ക്കാനോ അനാവശ്യ സാധനങ്ങൾ നിക്ഷേപിക്കാനോ പാടില്ല. ഇവ കിഴക്ക് ദിശയിൽ നട്ടുവളർത്തുന്നതാണ് ഉത്തമം. നടുന്നതുപോലെ ശരിയായ രീതിയിൽ ഇവ പരിപാലിക്കുകയും വേണം. ഇങ്ങനെ ചെയ്‌താൽ നിങ്ങൾ ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കും. ചുറ്റുമുള്ള പോസിറ്റീവ് ഊർജം കാരണം നിങ്ങൾ ഇറങ്ങുന്ന മേഖലകളിലെല്ലാം വിജയം നേടുമെന്നാണ് വിശ്വാസം.