hibiscus

വീട് വയ്ക്കുന്നത് മുതൽ ചെടികളുടെ സ്ഥാനം വരെ വാസ്തു‌ശാസ്ത്രത്തിൽ പറയുന്നു. വാസ്തു പ്രകാരം കാര്യങ്ങൾ ചെയ്യുന്നതായിരിക്കും കുടുംബാംഗങ്ങൾക്ക് എപ്പോഴും നല്ലത്. അത്തരത്തിൽ വാസ്തു പ്രകാരം ചില ചെടികൾ വീട്ടിൽ നട്ടാൽ സമ്പത്തും ഐശ്വര്യവും വന്നുചേരുമെന്ന് പറയപ്പെടുന്നു. ഐശ്വര്യത്തിനായി വീട്ടിൽ നടുന്ന ചെടിയാണ് ചെമ്പരത്തി.

ചെമ്പരത്തി വീട്ടിൽ നട്ടാൽ നിങ്ങളെ തേടി ഭാഗ്യമെത്തുമെന്നാണ് വിശ്വാസം. മിക്കവരുടെയും വീട്ടിൽ ഇപ്പോൾ ചെമ്പരത്തി വളർത്താറുണ്ട്. എന്നാൽ വാസ്തുപ്രകാരമുള്ള ഗുണം ലഭിക്കണമെങ്കിൽ അത് നടുന്നതിന് ചില രീതികളുണ്ട്. വീടിന്റെ കിഴക്ക് ദിശയിൽ വേണം ചെമ്പരത്തി നടേണ്ടത്. ഇത് ജീവിതത്തിന് പ്രത്യേക ഗുണങ്ങൾ കൊണ്ടുവരും. കുടുംബത്തിലെ അസ്വാരസ്യങ്ങൾ അകറ്റാനും സമാധാനം നിലനിർത്താനും ചെമ്പരത്തി നല്ലതാണ്.

വീട്ടിൽ സമ്പത്ത് കൂടാനും കരിയർ, ബിസിനസ് എന്നിവയിൽ പുരോഗതി ലഭിക്കാനും ശരിയായ ദിശയിൽ ചെമ്പരത്തി നടണം. കൂടാതെ ഇത് വീട്ടിൽ പോസിറ്റീവ് എനർജി ഉറപ്പാക്കും. വാസ്തു പ്രകാരം രാവിലെ എഴുന്നേറ്റ് സൂര്യനെ പ്രാർത്ഥിച്ച ശേഷം ചെമ്പരത്തി പൂക്കൾ അർപ്പിക്കുന്നത് വളരെ നല്ലതാണ്. കാളീ പ്രീതിക്ക് ഏറ്റവും അനുയോജ്യമായതാണ് ചെമ്പരത്തി പൂവ്. വീട്ടിലെ പ്രധാന വാതിലിന്റെ വലതുവശത്ത് ചെമ്പരത്തി നടുന്നതും ഏറെ ഗുണം ചെയ്യും.