amrutham-powder

തിരുവനന്തപുരം: അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കുന്നത്തുകാലിലാണ് സംഭവം. അമൃതം പൊടിയിൽ പല്ലി കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അഭിഭാഷകനായ അനൂപ് പാലിയോടാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഈ സംഭവത്തെക്കുറിച്ച് അധികൃതരെ അറിയിച്ചപ്പോൾ നിസ്സംഗ മനോഭാവം തുടരുകയാണെന്ന് അനൂപ് പറഞ്ഞു.

പാലിയോട് നിവാസിയായ അനു -ജിജിലാൽ ദമ്പതികൾ വേണ്ടി നവംബർ അവസാനം വാങ്ങിയ അമൃതം പൊടിയിലാണ് പല്ലിയെ കണ്ടെത്തിയത്. പാലിയോട് അങ്കണവാടിയിൽ നിന്ന് കുഞ്ഞിന് കൊടുക്കാൻ വേണ്ടി വാങ്ങിയ അമൃതം പൊടിയിലാണ് പല്ലിയെ കണ്ടെത്തിയതെന്ന് വീഡിയോയിലുള്ള ആൾ പറയുന്നുണ്ട്. പാക്കറ്റ് പൊട്ടിച്ചപ്പോൾ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ചത്ത പല്ലിയെ കണ്ടതെന്നും അദ്ദേഹം പറയുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. സംഭവത്തിൽ പരാതിപ്പെടണമെന്നാണ് പലരും കമന്റായി കുറിക്കുന്നത്. എന്നാൽ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും അഭിപ്രായമുണ്ട്. ഈ വീഡിയോ 35,000 കൂടുതൽ പേർ കണ്ടിട്ടുണ്ട്.