ants

ഉറുമ്പുകളുടെ ശല്യം ഒരിക്കലെങ്കിലും അനുഭവിക്കാത്തവരുണ്ടാകില്ല. ഇഷ്ടപ്പെട്ട പലഹാരത്തിലും പഞ്ചസാരയിലുമൊക്കെ ഇവ കയറുന്നത് മിക്കവർക്കും വലിയൊരു തലവേദനയാണ്. എന്തുകൊണ്ടാണ് ഉറുമ്പുകൾ വീട്ടിലെത്തുന്നതെന്നറിയാമോ?

വൃത്തിയില്ലായ്‌മ തന്നെയാണ് പ്രധാന കാരണം. ഭക്ഷ്യ അവശിഷ്ടങ്ങൾ മേശയിലും തറയിലുമൊക്കെയിടുന്നതും മധുര പലഹാരങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങൾ കൃത്യമായി അടച്ചുവയ്ക്കാത്തതിനാലുമൊക്കെയാണ് ഇവ വരുന്നത്. വീട് വൃത്തിയായി സൂക്ഷിക്കുകയെന്നത് തന്നെയാണ് ഉറുമ്പിനെ അകറ്റാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം.


ഉറുമ്പിനെ അകറ്റാൻ സഹായിക്കുന്ന ഒരു സാധനമാണ് വിനാഗിരി. വെള്ളവും വിനാഗിരിയും സമാസമം എടുക്കുക. ശേഷം യോജിപ്പിച്ച് ഒരു ബോട്ടിലിലാക്കി, ഉറുമ്പുള്ളയിടങ്ങളിൽ സ്‌പ്രേ ചെയ്തുകൊടുക്കുക.

ഓറഞ്ചിന്റെ തൊലിയും ഉറുമ്പിനെ അകറ്റാൻ സഹായിക്കും. ഒന്നുകിൽ ഉറുമ്പിനെ കൂടുതലായി കാണുന്നയിടങ്ങളിൽ ഓറഞ്ച് തൊലി ഇട്ടുകൊടുക്കാം. അല്ലെങ്കിൽ ഓറഞ്ച് തൊലിയിൽ കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഈ മിശ്രിതം ഉറുമ്പിനെ കൂടുതലായി കാണുന്നയിടങ്ങളിൽ സ്‌പ്രേ ചെയ്തുകൊടുക്കാം.