
 ജനനം - 1951 മാർച്ച് 9 മുംബയിൽ
 പിതാവ് - തബല വിദ്വാൻ ഉസ്താദ് അള്ളാ രഖ, മാതാവ് - ബാവി ബീഗം
 മാഹിം സെന്റ് മൈക്കൽസ് ഹൈസ്കൂളിലും മുംബയ് സെന്റ് സേവ്യേഴ്സ് കോളേജിലും പഠനം
 ഏഴ് ഗ്രാമി നോമിനേഷനുകൾ, നാല് പുരസ്കാരങ്ങൾ
 പദ്മശ്രീ (1988), പദ്മഭൂഷൺ (2002), പദ്മവിഭൂഷൺ (2023), സംഗീത നാടക അക്കാഡമി അവാർഡ് (1990)
 ഭാര്യ - കഥക് നർത്തകിയും അദ്ധ്യാപികയുമായ ആന്റൊണിയ മിനകോള. മക്കൾ: അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി
 ഏഴാം വയസിൽ തബല പഠിച്ചു തുടങ്ങി. പന്ത്രണ്ടാം വയസ് മുതൽ വേദിയിൽ
 1970ൽ യു.എസിൽ സിത്താർ ഇതിഹാസം രവി ശങ്കറിനൊപ്പം കച്ചേരി
 ബീറ്റിൽസ് അംഗം ജോർജ് ഹാരിസൺ, ഐറിഷ് ഗായകൻ വാൻ മോറിസൺ തുടങ്ങിയ പ്രമുഖരുമൊത്ത് പരിപാടികൾ
 2016ൽ അന്നത്തെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ക്ഷണപ്രകാരം വൈറ്റ്‌ഹൗസിൽ നടന്ന ഓൾ സ്റ്റാർ ഗ്ലോബൽ കൺസേർട്ടിൽ പങ്കെടുത്തു
 വാനപ്രസ്ഥം, മിസ്റ്റർ ആൻഡ് മിസിസ് അയ്യർ, ലിറ്റിൽ ബുദ്ധ തുടങ്ങി ഏതാനും ചിത്രങ്ങൾക്ക് സംഗീതം നൽകി
 സാസ്, മാന്റോ, ദ മങ്കിമാൻ തുടങ്ങിയ ചില ചിത്രങ്ങളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടു