
2024 ഡിസംബർ 17 - 1200 ധനു 2 ചൊവ്വാഴ്ച (പുലർച്ചെ 1 മണി 13 മിനിറ്റ് 2 സെക്കന്റ് വരെ തിരുവാതിര നക്ഷത്രം ശേഷം പുണർതം നക്ഷത്രം)
അശ്വതി: സ്ത്രീകള്‍ വളരെ സ്നേഹത്തോടെയും അനുസരണയോടെയും വര്‍ത്തിക്കും, കലാപരമായ കാര്യങ്ങളില്‍ അതിയായ താല്‍പര്യം കാണിക്കും, ആകർഷകമായി സംസാരിക്കും, ദീനാനുകബ കാണിക്കും.
ഭരണി: ഉദര സംബന്ധമായ അസുഖങ്ങള്‍, സ്ത്രീകള്‍ മുലം കഷ്ടപ്പാടുകള്‍, സമയനിഷ്ഠ പാലിക്കാത്തതിനാല്‍ അനാവശ്യ തടസ്സം കാലതാമസം എന്നിവ അനുഭവപ്പെടാം.
കാർത്തിക: അന്യസ്ത്രീകൾ കാരണം ചതിയില്‍ പെടും, ദുര്‍വാശി ഒഴിവാക്കുക, കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കും, സംസാരം വളരെ നിയന്ത്രിക്കണം, തസ്‌ക്കരഭയം.
രോഹിണി: സ്ത്രീ വിഷയങ്ങളില്‍ അമിതമായ താല്‍പ്പര്യം, പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക, രാത്രി യാത്രകള്‍ ഒഴിവാക്കുക,സ്ത്രീകള്‍ മൂലം മാനഹാനി, ലഹരിയില്‍ നിന്നൊഴിഞ്ഞു നില്‍ക്കുക, ബന്ധുക്കള്‍ ശത്രുക്കള്‍ ആകും.
മകയിരം: ശത്രുത വച്ചു പുലര്‍ത്തും, എല്ലാ കാര്യത്തിലും ജാഗ്രത വേണം, അനിശ്ചിതത്വം, സന്താനദുഃഖം, വിരഹം, കുടുബവുമായി അകല്‍ച്ച, ബന്ധുക്കള്‍ക്ക് രോഗാരിഷ്ടത.
തിരുവാതിര: പരീക്ഷ ഇന്‍റര്‍വ്യൂ എന്നിവയിൽ ഉയര്‍ന്ന വിജയം കൈവരിക്കും, ദുരിതവും കഷ്ടപ്പാടുകളും മാറും, സ്ത്രീകള്‍ക്ക് അംഗീകാരം, വിവിധ മേഖലകളില്‍ നിന്നും ധനം വരും, വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും.
പുണര്‍തം: വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും, സന്താനഭാഗ്യം സിദ്ധിക്കും, സുഖാനുഭവങ്ങള്‍, ആരോഗ്യപരിപാലനം നടത്തും, ദമ്പതികളുടെ കാര്യത്തില്‍ സുഖവും സമാധാനവും അനുഭവത്തില്‍ വരും.
പൂയം: മാതാവിന്റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും, അകന്നു നിന്ന കല്യാണ ആലോചനകള്‍ വീണ്ടും സജീവമാകും, സുഖാനുഭവങ്ങള്‍, കലാപരമായും സാഹിത്യപരമായും നല്ല സമയം, വാക്ചാതുര്യം പ്രകടിപ്പിക്കും.
ആയില്യം: തൊഴില്‍ ലാഭം, തര്‍ക്കങ്ങള്‍ പരിഹരിക്കും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും, വിഷമതകള്‍ മാറിക്കിട്ടും, പ്രേമകാര്യങ്ങളില്‍ അനുകൂല തീരുമാനം, ഭാഗ്യ അനുഭവങ്ങള്‍, ധനനേട്ടം, സേവനസന്നദ്ധത, ആത്മീയത വർദ്ധിക്കും.
മകം: ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, ധനപരമായ കാര്യങ്ങളില്‍ വിജയം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, പ്രവര്‍ത്തിവിജയം, സന്താനങ്ങളെ ക്കൊണ്ട് ഗുണം, പൊതുവെ ഐക്യത.
പൂരം: മനോഹരമായ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍. കുടുംബ സമാധാനം ലഭിക്കും, ആത്മവിശ്വാസം വർദ്ധിക്കും, പ്രയത്നങ്ങൾ സഫലമാകും.
ഉത്രം: പേരും പെരുമയും ഉണ്ടാകും, ആകര്‍ഷകത്വം ഉണ്ടായിരിക്കും, സന്തോഷം, ഉല്ലാസയാത്രകള്‍, സുഹൃത്തുക്കൾ മുഖേനെ അംഗീകാരം.
അത്തം: കലാരംഗത്ത് നേട്ടം, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, വരവ് അധികരിക്കും, ക്രയവിക്രയങ്ങളില്‍ നേട്ടം, യാത്ര കൊണ്ട് ഗുണം കിട്ടും.
ചിത്തിര: യാത്രയില്‍ അപ്രതീഷിതമായി കണ്ടുമുട്ടലുകള്‍ ഉണ്ടാകും, ധന സമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കുകയും അതിനു എന്ത് മാർഗം അവലംബിക്കുകയും ചെയ്യും, നഷ്ടപെട്ടന്നു കരുതിയവ തിരികെ ലഭിക്കും.
ചോതി: കലാപരമായ കാര്യങ്ങളില്‍ വിജയം, ദൂരയാത്ര ചെയ്യാന്‍ യോഗം, വിവാഹകാര്യങ്ങളില്‍ തീരുമാനം, മനോഹരമായ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും.
വിശാഖം: തൊഴില്‍ സ്ഥാപനത്തില്‍ കുഴപ്പങ്ങള്‍, ഔഷധ സേവ വേണ്ടി വരും, അഭിമാന ക്ഷതം വരാതെ നോക്കണം, പൈതൃക ധനനാശം, പണസംബന്ധമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും, സന്താനങ്ങള്‍ മൂലം കഷ്ടപാടുകള്‍.
അനിഴം: ഏല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, അനാവശ്യമായി പണം ചെലവാകും, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
കേട്ട: ശത്രുക്കള്‍ വര്‍ദ്ധിക്കും, മാനസ്സികവും ശാരീരികവുമായി അസ്വസ്ഥതകള്‍, എല്ലാവരും ശത്രുതയോടെ പെരുമാറും, വിമര്‍ശനങ്ങളെ മറികടക്കാനാകും.
മൂലം: ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണ്ടുന്ന സമയം, കുടുംബത്തില്‍ അസ്വസ്ഥതകള്‍, പരിശ്രമങ്ങള്‍ക്ക് അനുകൂലമായ ഫലം കിട്ടില്ല,അധികാരം പ്രകടിപ്പിക്കേണ്ടി വരും.
പൂരാടം: ബന്ധു ബലം, ആഗ്രഹങ്ങള്‍ സഫലമാകും, തൊഴിലില്‍ നിന്നും നേട്ടങ്ങള്‍, സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകും.
ഉത്രാടം: വ്യവഹാരവിജയം,ദൈവീക ചിന്ത, സ്ത്രീകള്‍ക്ക് നല്ലസമയം, വിദേശയാത്രകള്‍ ഗുണകരമാകും, സ്ത്രീകള്‍ക്ക് ആഭരണ വസ്ത്രാദിലാഭം, പുതിയ ജോലി ലഭിക്കും.
തിരുവോണം: കുടുംബാംഗങ്ങളുമായി രമ്യതയില്‍ വേണം ഇടപെടാന്‍, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, മാതാവിന്‍റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും, സുഖകരമായ കുടുംബജീവിതം, സാമ്പത്തികമായി ഉന്നതി.
അവിട്ടം: കലാപരമായ കാര്യങ്ങളില്‍ വിജയം, യാത്ര ചെയ്യാന്‍ യോഗം, വിവാഹകാര്യങ്ങളില്‍ തീരുമാനം, മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കാന്‍ കഴിവുണ്ടാകും, മനസ്സിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവർത്തിക്കും.
ചതയം: സ്ത്രീകള്‍ വളരെ സ്നേഹത്തോടെയും അനുസരണയോടെയും വര്‍ത്തിക്കും, കലാപരമായ കാര്യങ്ങളില്‍ അതിയായ താല്‍പ്പര്യം, ആകര്‍ഷകമായി സംസാരിക്കും, ദമ്പതികളുടെ കാര്യത്തില്‍ സുഖവും സമാധാനവും അനുഭവത്തില്‍ വരും.
പൂരുരുട്ടാതി: മാതാവിന്റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും, അകന്നു നിന്ന കല്യാണ ആലോചനകള്‍ വീണ്ടും സജീവമാകും, സുഖാനുഭവങ്ങള്‍, കലാപരമായും സാഹിത്യപരമായും നല്ല സമയം, വാക്ചാതുര്യം പ്രകടിപ്പിക്കും.
ഉത്തൃട്ടാതി: വിഷമതകള്‍ മാറിക്കിട്ടും, പ്രേമകാര്യങ്ങളില്‍ തീരുമാനം, ഭാഗ്യ അനുഭവങ്ങള്‍, ധനനേട്ടം, സേവനസന്നദ്ധത, ആത്മീയ പ്രവർത്തനങ്ങൾ നടത്തി വരും. ഔഷധസേവ നിര്‍ത്താന്‍ സാധിക്കും.
രേവതി: സ്വന്തം രഹസ്യങ്ങള്‍ മറ്റുള്ളവരും ആയി പങ്കിടരുത്, സുഖാനുഭവങ്ങള്‍, കലാപരമായും സാഹിത്യപരമായും നല്ല സമയം, സ്വദേശം വിട്ടു താമസിക്കാന്‍ താല്‍പര്യം.