ss

വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിൽ "കിരാത" എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതൻ എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മോഹൻലാൽ കഥാപാത്രം ഒരുക്കിയതെന്ന് പോസ്റ്ററും അതിലെ വാചകങ്ങളും സൂചിപ്പിക്കുന്നു. മുകേഷ് കുമാർ സിംഗ് സംവിധാനം ചെ

യ്യുന്ന ചിത്രത്തിൽ പ്രഭാസ്, അക്ഷയ് കുമാർ എന്നിവരും അതിഥി വേഷത്തിൽ എത്തുന്നു .1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിൽ ഒരുക്കുന്ന ചിത്രത്തിൽ പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അർപിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് മറ്റു താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഏപ്രിൽ 25ന് റിലീസ് ചെയ്യും.മുകേഷ് കുമാർ സിംഗ്, വിഷ്‌ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം.ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ് ക്യാമറ ചലിപ്പിക്കുന്നത്.കെച്ചയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍. സംഗീതം- സ്റ്റീഫൻ ദേവസി, എഡിറ്റർ- ആന്റണി ഗോൺസാൽവസ്,

മോഹൻ ബാബുവിന്റെ 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്റർടെയ്ൻമെന്റ് എന്നീ ബാനറിലാണ് നിർമ്മാണം.
പി.ആർ. ഒ- ശബരി.