
തിരുവനന്തപുരം: ജില്ലയിലെ വിവിധ ക്രൈസ്തവ സഭകളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്‌മെന്റിന്റെ ഐക്യ ക്രിസ്മസ് ആഘോഷം കവടിയാർ സാൽവേഷൻ ആർമി ദേവാലയത്തിൽ നടന്നു.മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു.യു.സി.എം പ്രസിഡന്റ് പി.പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ ദേവാലയ ക്വയറുകൾ കരോൾ ഗാനങ്ങളാലപിച്ചു.ഇന്റർ സ്‌കൂൾ, ഇന്റർ ചർച്ച് കലാമത്സര വിജയികൾക്ക് മെത്രാപ്പോലീത്ത ഓവറാൾ ട്രോഫികൾ നൽകി.യു.സി.എം മുൻപ്രസിഡന്റ് ഷെവലിയാർ ഡോ.കോശി എം.ജോർജിനെ മെത്രാപ്പോലീത്ത ആദരിച്ചു.കവടിയാർ സാൽവേഷൻ ആർമി സെൻട്രൽ ചർച്ച് കോർ ഓഫീസർ മേജർ വി.എസ്.മോൻസി,പ്രോഗ്രാം ചെയർമാൻ ഷെവലിയാർ ഡോ.കോശി എം.ജോർജ്,യു.സി.എം ആത്മീയ ഉദേഷ്ടാവ് ഡബ്ല്യു.ലിവിങ്സ്റ്റൻ,മോളി സ്റ്റാൻലി,സുബിൻ ലോറൻസ്,മേജർ സിൽഡ മോൻസി,എം.ജി.ജയിംസ്,ജോസഫ് ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.