earth

ഭൂമിയിലേക്ക് രണ്ട് ഛിന്നഗ്രഹങ്ങൾ വരുന്നതായി സ്ഥിരീകരിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. 2024 എക്സ്, വൈ 5, 2024 എക്സ് ബി 6 എന്നും പേരിട്ടിരിക്കുന്ന ഛിന്നഗ്രഹങ്ങൾ അപകടകാരികളല്ലെന്നാണ് ശാസ്ത്രഞ്ജർ പറയുന്നത്. ഇവ ഭൂമിയോട് അടുക്കാറായെന്നാണ് വിവരം. 71 അടി വ്യാസമുള്ള 2024 എക്സ്, വൈ 5 ഉടൻ ഭൂമിയോട് ഏറ്റവും അടുത്തെത്തും. മണിക്കൂറിൽ 10,805 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് 2,180,000 മൈൽ ദൂരത്തിൽ കടന്നുപോകും.