
ഡിസംബർ 16 ന് നടത്താൻ നിശ്ചയിച്ചിരുന്നതും ഡിസംബർ 17 ലേക്ക്
പുനഃക്രമീകരിച്ചതുമായ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ/സി.ആർ. സി.ബി.
സി.എസ്.എസ്. പരീക്ഷകൾ മാറ്റിവച്ചു.
ഈ ദിവസത്തെ മറ്റു കോഴ്സുകളുടെ പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷ വിജ്ഞാപനം
കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ
അഞ്ചാം സെമസ്റ്റർ ബി.ടെക് (റഗുലർ - 2022 അഡ്മിഷൻ & സപ്ലിമെന്ററി - 2020 & 2021 അഡ്മിഷൻ)
ജനുവരി 2025 പരീക്ഷ വിജ്ഞാപനം www.keralauniversity.ac.inൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എസ്സി സുവോളജി
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരശോധനയ്ക്ക് 21 വരെ www.slcm.keralauniversity.ac.in
മുഖേന അപേക്ഷിക്കാം.
ടൈംടേബിൾ
നാലാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ
(ഇന്റഗ്രേറ്റഡ്) (2022 & 2015 സ്കീം - റഗുലർ, സപ്ലിമെന്ററി & മേഴ്സിചാൻസ്) പരീക്ഷകളുടെ
ടൈംടേബിൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ ബി.ആർക്ക് (2014 - 2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 24 മുതൽ നടക്കും.
വൈവ വോസി
നാലാം സെമസ്റ്റർ എം.എസ്സി മെഡിക്കൽ ഡോക്യുമെന്റേഷൻ (2022 അഡ്മിഷൻ റഗുലർ, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2017 അഡ്മിഷൻ അവസാന മേഴ്സി ചാൻസ് നവംബർ 2024) പരീക്ഷയുടെ വൈവാ വോസി, പ്രാക്ടിക്കൽ, പ്രോജക്ട് വൈവാ പരീക്ഷകൾ 18ന് നടക്കും.
പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ, എം.എസ്സി പ്രോഗ്രാം (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020,2021 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 31 മുതൽ നടക്കും.
ഓർമിക്കാൻ ...
1. ബി.ഫാം ലാറ്ററൽ എൻട്രി:
ബി.ഫാം ലാറ്ററൽ എൻട്രിക്ക് ഇന്ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: cee.kerala.gov.in.
2. പാരാമെഡിക്കൽ ഡിഗ്രി:
പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റ് ഓപ്ഷൻ ഇന്ന് വൈകിട്ട് 5 വരെ നൽകാം. വെബ്സൈറ്റ്: ibscentre.in.
3. പി.ജി ആയുർവേദം:
പി.ജി ആയുർവേദം മൂന്നാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മന്റിന് ഇന്ന് ഒന്നു വരെ ഓപ്ഷൻ നൽകാം. വെബ്സൈറ്റ്: cee.kerala.gov.in.
കീം2024: പുതുക്കിയ അന്തിമ റാങ്ക് & കാറ്റഗറി ലിസ്റ്റ്
2024ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവേശനത്തിനായി ഒഴിവുള്ള സീറ്റിലേക്ക് 10.12.2024ലെ വിജ്ഞാപനം പ്രകാരം പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയുള്ള പുതുക്കിയ അന്തിമ റാങ്ക് & കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in.ഹെൽപ് ലൈൻ നമ്പർ : 0471 2525300.
മേഴ്സി ചാൻസ്
അർഹതാ നിർണയം
വിവിധ നഴ്സിംഗ് കോഴ്സുകൾ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിംഗ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് അവസാന വർഷ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മേഴ്സ് ചാൻസിനുവേണ്ടിയുള്ള അർഹത നിർണ്ണയ പരീക്ഷയ്ക്കായി സ്ഥാപന മേധാവികൾ മുഖേന 31 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്- www.nursingcouncil.kerala.gov.in.
ഡി.എൻ.ബി പ്രവേശനം
ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്), ഡി.എൻ.ബി (പോസ്റ്റ് ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിനായി ഓപ്ഷൻ കൺഫർമേഷൻ 19ന് ഉച്ചയ്ക്ക് രണ്ടുവരെ www.cee.kerala.gov.in ൽ ലഭ്യമാണ്.
എൽ എൽ.എം അലോട്ട്മെന്റ്
എൽ എൽ.എം പ്രവേശനത്തിനുള്ള രണ്ടാംഘട്ട താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ൽ 17ന് ഉച്ചയ്ക്ക് രണ്ടിനകം അറിയിക്കണം.
നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രിക്കൾച്ചർ/ ഫിഷറീസ്/ ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയൺമെന്റൽ സയൻസ്/ബി.ടെക് ബയോ ടെക്നോളജി കോഴ്സുകളിലേക്കുള്ള നാലാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് www.cee.kerala.gov.inൽ. പരാതികൾ ceekinfo.cee@kerala.gov.in ൽ ഇന്ന് ഉച്ചയ്ക്ക് 12നകം അറിയിക്കണം. ഹെൽപ്പ് ലൈൻ- 0471 2525300