d

തിരുവനന്തപുരം: കേരളത്തിലെ കായിക രംഗത്തിന്റെ നിലവിലെ സ്ഥിതിയെ വിലയിരുത്തുന്നതിനായി സ്‌പോർട്സ് അതോറി​റ്റി ഓഫ് ഇന്ത്യ (സായി) ഡെപ്യൂട്ടി ഡയറക്ടർ ഹിമ ബിന്ദു കേരള ഒളിമ്പിക് അസോസിയേഷൻ ആസ്ഥാനത്ത് സന്ദർശനം നടത്തി.
സന്ദർശനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ കായിക മേഖലയുടെ വളർച്ചയ്ക്കുള്ള സാധ്യതകളും സ്വീകരിക്കേണ്ട നടപടകളും ചർച്ച ചെയ്തു.
കേരള ഒളിമ്പിക് അസോസിയേഷൻ പ്രഡന്റ് വി. സുനിൽ കുമാർ, ജനറൽ സെക്രട്ടറി എസ്. രാജീവ്, വൈസ് പ്രസിഡന്റും എക്സിക്യൂട്ടീവ് ഡയറക്ടറുമായ എസ്.എൻ. രഘുചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കേരള സ്‌പോർട്സ് അസോസിയേഷൻ മെമ്പേഴ്സ് സോഷ്യൽ വെൽഫെയർ കോപ്പറേ​റ്റീവ് സൊസൈ​റ്റിയിലും സന്ദർശനം നടത്തി.