death

റ്റബിലീസി: ജോർജിയയിലെ ഗഡൗരി സ്‌കീ റിസോർട്ടിലെ റെസ്റ്റോറന്റിൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് 11 ഇന്ത്യക്കാർ അടക്കം 12 പേർ മരിച്ചു. ഒരാൾ ജോർജിയൻ പൗരനാണ്. ഇന്ത്യക്കാരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. എല്ലാവരും റെസ്റ്റോറന്റിലെ ജീവനക്കാരാണ്. റെസ്റ്റോറന്റിന്റെ ഉടമകളും ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്നും മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

രണ്ടാം നിലയിലുള്ള റെസ്​റ്റോറന്റിന്റെ വിശ്രമ ഏരിയയിൽ ശനിയാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇടുങ്ങിയ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ജനറേ​റ്ററിൽ നിന്ന് വൈദ്യുതി നിലച്ച സമയത്ത് കാർബൺ മോണോക്‌സൈഡ് വമിച്ചതാണ് ദുരന്ത കാരണമെന്ന് കരുതുന്നു.