
മോസ്‌കോ: ഇന്ത്യൻ സഞ്ചാരികൾക്ക് വിസയില്ലാതെ പ്രവേശനം നൽകാൻ റഷ്യ. 2025 മാർച്ചോടെ പദ്ധതി നടപ്പായേക്കും. ഇതുസംബന്ധിച്ച് ഇന്ത്യയും റഷ്യയും തമ്മിൽ ഏകദേശ ധാരണയായി. റഷ്യയിലേക്ക് ഇന്ത്യക്കാരെ കൂടുതൽ ആകർഷിക്കുകയാണ് ലക്ഷ്യം. 2023ൽ അറുപതിനായിരത്തിലേറെ ഇന്ത്യക്കാർ റഷ്യ സന്ദർശിച്ചിരുന്നു.
സംഘങ്ങളായെത്തുന്ന, ഇരുരാജ്യങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് വിസയില്ലാതെ പരസ്പരം പ്രവേശനം നൽകും. വിസാ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്താൻ ഇരുരാജ്യങ്ങളും ജൂണിൽ ആലോചന തുടങ്ങിയിരുന്നു.
കുറഞ്ഞത് അഞ്ച് പേരടങ്ങുന്ന സംഘങ്ങൾക്കായിരിക്കും വിസാരഹിത പ്രവേശനം. നിലവിൽ ചൈന, ഇറാൻ പൗരന്മാർക്ക് റഷ്യ വിസാ രഹിത പ്രവേശനം നൽകുന്നുണ്ട്.
2023 ആഗസ്റ്റിൽ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് റഷ്യ ഇ - വിസ സേവനം ആരംഭിച്ചിരുന്നു. സാധാരണ വിസ കിട്ടാൻ കാലതാമസം വരുമ്പോൾ, നാല് ദിവസത്തിനുള്ളിലാണ് ഇ- വിസ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത്.
ബിസിനസ്, ജോലി സംബന്ധമായാണ് കൂടുതൽ ഇന്ത്യക്കാരും റഷ്യയിലെത്തുന്നത്. യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിലേക്ക് യൂറോപ്യൻ വിനോദ സഞ്ചാരികളിൽ ഇടിവുണ്ടായത് സാമ്പത്തിക മേഖലയെ ബാധിച്ചു. സുഹൃദ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേരെ എത്തിച്ച് ഈ വിടവ് നികത്താനാണ് ശ്രമം.
ഇ - വിസയിലും
മുന്നിൽ ഇന്ത്യ
റഷ്യ കൂടുതൽ ഇ - വിസ നൽകുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്ന് ഇന്ത്യ
2023ൽ 9,500 ഇന്ത്യക്കാർക്ക് ഇ - വിസ നൽകി. ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക്
2023ൽ 60,000 ഇന്ത്യക്കാർ റഷ്യയിൽ. 2022നേക്കാൾ 26 % വർദ്ധന
62
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസാ രഹിത പ്രവേശനമുള്ള രാജ്യങ്ങൾ