ration-card

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​മു​ൻ​ഗ​ണ​നാ​ ​റേ​ഷ​ൻ​ ​ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​ ​മ​സ്റ്റ​റിം​ഗ് ​ഡി​സം​ബ​ർ​ 31​വ​രെ​ ​നീ​ട്ടി​യെ​ന്ന് ​മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ​ ​അ​റി​യി​ച്ചു. ഡി​സം​ബ​ർ​ 16​ ​വ​രെ​ ​സം​സ്ഥാ​ന​ത്തെ​ 88.41​ ​ശ​ത​മാ​നം​ ​മു​ൻ​ഗ​ണ​നാ​ ​കാ​ർ​ഡ് ​(​എ.​എ.​വൈ,​ ​പി.​എ​ച്ച്.​എ​ച്ച്)​ ​അം​ഗ​ങ്ങ​ൾ​ ​മ​സ്റ്റ​റിം​ഗ് ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​മു​ഴു​വ​ൻ​ ​മു​ൻ​ഗ​ണ​നാ​ ​കാ​ർ​ഡ് ​അം​ഗ​ങ്ങ​ളു​ടെ​യും​ ​മ​സ്റ്റ​റിം​ഗ് ​ചെ​യ്യു​ന്ന​തി​നാ​ണ് ​ഇ.​കെ.​വൈ.​സി​ ​അ​പ്‌​ഡേ​ഷ​ൻ​ ​സ​മ​യ​പ​രി​ധി​ ​ദീ​ർ​ഘി​പ്പി​ച്ച​ത്.​ ​

ഭ​ക്ഷ്യ​ ​പൊ​തു​വി​ത​ര​ണ​ ​വ​കു​പ്പ് ​സ്മാ​ർ​ട്ട്‌​ഫോ​ൺ​ ​വ​ഴി​ ​മ​സ്റ്റ​റിം​ഗ് ​ന​ട​ത്തു​ന്ന​ ​ഫേ​സ് ​ആ​പ്പി​ലൂ​ടെ​ 1,20,904​ ​റേ​ഷ​ൻ​ ​കാ​ർ​ഡ് ​അം​ഗ​ങ്ങ​ൾ​ ​മ​സ്റ്റ​റിം​ഗ് ​ചെ​യ്തി​ട്ടു​ണ്ട്.​ ​അ​പ്‌​ഡേ​ഷ​ൻ​ ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​കി​ട​പ്പ് ​രോ​ഗി​ക​ൾ,​ ​കു​ട്ടി​ക​ൾ,​ ​ഇ​പോ​സി​ൽ​ ​വി​ര​ല​ട​യാ​ളം​ ​പ​തി​യാ​ത്ത​വ​ർ​ ​എ​ന്നി​വ​ർ​ക്ക് ​ഐ​റി​സ് ​സ്‌​കാ​ന​റി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​താ​ലൂ​ക്കു​ക​ളി​ൽ​ ​ക്യാ​മ്പു​ക​ൾ​ ​സം​ഘ​ടി​പ്പി​ച്ച് ​മ​സ്റ്റ​റിം​ഗ് ​ന​ട​ത്തു​ന്നു.