pic

ഒട്ടാവ: കാനഡയുടെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് നടപടി. ക്രിസ്റ്റിയ പദവിയിൽ നിന്ന് ഒഴിയണമെന്ന് ട്രൂഡോ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. കാനഡയ്ക്ക് മേൽ ഉയർന്ന നികുതി ഏർപ്പെടുത്തുമെന്ന നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികളെ ട്രൂഡോ ഫലപ്രദമായി നേരിടുന്നില്ലെന്ന് ക്രിസ്റ്റിയ ആരോപിക്കുന്നു.