
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ തുടർച്ചയായ രണ്ടാം ജയം തേടി കേരളം ഇന്ന് മേഘാലയയെ നേരിടും. ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ ഇന്ന് വൈകിട്ട് 7.30 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ ഗോവയെ 4-3ന് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ ്ഇന്ന് കേരളം മേഘാലയക്കെതിരെ ബൂട്ട് കെട്ടുന്നത്. ഗ്രൂപ്പ് ബിയിലെ മറ്റ് മത്സരങ്ങളിൽ രാവിലെ 9ന് ഗോവ ഒഡിഷയേയും ഉച്ചകഴിഞ്ഞ് 2.30ന് ഡൽഹി തമിഴ്‌നാടിനേയും നേരിടും.
സർവീസസിനും ബംഗാളിനും ജയം
ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ മത്സരങ്ങങ്ങളിൽ സർവീസസ് 4-0ത്തിന് ജമ്മു കാശ്മീരിനേയും ബംഗാൾ 3-0ത്തിന് ആതിഥേയരായ തെലങ്കാനയേയും കീഴടക്കി.