pic

ദുബായ്: യു.എ.ഇയിലെ ഷാർജയിൽ ഖോർ ഫക്കാൻ മേഖലയിൽ നിർമ്മാണ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് 9 മരണം. മരിച്ചവരിൽ കൂടുതലും ഇന്ത്യക്കാരാണ്. ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 73 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയായിരുന്നു അപകടമെന്ന് ഷാർജ പൊലീസ് അറിയിച്ചു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിൽ കലാശിച്ചത്. അജ്മാൻ ആസ്ഥാനമായുള്ള കമ്പനിയിലെ തൊഴിലാളികളായിരുന്നു ബസിലുണ്ടായിരുന്നത്. അവധി ദിനമായതിനാൽ കമ്പനിയുടെ ആസ്ഥാനം സന്ദർശിക്കാനും ഭക്ഷണ സാധനങ്ങൾ വാങ്ങാനും വേണ്ടി അജ്മാനിലേയ്ക്ക് പോയി മടങ്ങവെയായിരുന്നു അപകടം.