sebastian-paul

കൊച്ചി: അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരുമായുള്ള സംഘർഷത്തെ തുടർന്ന് മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോളിനെതിരെ നൽകിയ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. 2016ലെ പ്രശ്നത്തെ തുടർന്ന് കോഴിക്കോട് നടത്തിയ പ്രസംഗത്തിൽ അഭിഭാഷകരെ തെരുവ് നായ്‌ക്കളോട് ഉപമിച്ചതിനായിരുന്നു കേസ്. മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചതിനെ തുടർന്നാണ് സെബാസ്റ്റ്യൻപോൾ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷക സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തുന്നതല്ല പരാമർശമെന്നും അക്രമത്തിൽ പങ്കെടുത്തവരെയാണ് ഉദ്ദേശിച്ചതെന്നും ചൂണ്ടികാട്ടി ജസ്റ്റിസ് ജി. ഗിരീഷ് കേസ് റദ്ദാക്കുകയായിരുന്നു.