
ദിവസങ്ങൾക്ക് മുമ്പായിരുന്നു തെന്നിന്ത്യൻ താര സുന്ദരി കീർത്തി സുരേഷും ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലും തമ്മിലുള്ള വിവാഹം നടന്നത്. . ഗോവയിൽ തമിഴ് ബ്രാഹ്മണ അയ്യങ്കാർ ആചാര പ്രകാരം നടന്ന വിവാഹചടങ്ങിൽ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങളാണ് വധൂവരൻമാർ അണിഞ്ഞത്. വിവാഹചടങ്ങുകൾ നടന്നത്. മഡിസർ രീതിയിലുള്ള മഞ്ഞയിൽ പച്ച ബോർഡറുള്ള പട്ട് പുടവയും ബ്രോക്കേഡ് ബ്ലൗസുമാണ് നടി ധരിച്ചത്. ജിമിക്കി കമ്മലും ട്രെഡിഷണൽ ആഭരണങ്ങളും കീർത്തി അണിഞ്ഞിരുന്നു.
അന്നു തന്നെ കീർത്തിയുടെ വിവാഹ വസ്ത്രം ആരാധകരുടെ മനം കവർന്നിരുന്നു. പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീർത്തിയുടെ വിവാഹവസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. കീർത്തിയുടെ ഇഷ്ടപ്രകാരമായിരുന്നു വിവാഹ സാരിയുടെ ഡിസൈൻ. വൈര ഈസി എന്ന പരമ്പരാഗത രീതിയിലാണ് സാരി നെയ്തെടുത്തത്. വിവാഹ സാാരി നെയ്തെടുത്തതിനെ കുറിച്ച് അനിത ഡോംഗ്രെ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 405 മണിക്കൂറെടുത്താണ് വിവാഹ സാരി നെയ്തതെന്ന് വീഡിയോയിൽ പറയുന്നു. കീർത്തിയെഴുതിയ പ്രണയകവിതയും സാരിയിൽ തുന്നിച്ചേർത്തിട്ടുണ്ട് എന്നതാണ് മറ്റൊരു സവിശേഷത.
അതേസമയം സിൽക് കുർത്തയും കാഞ്ചീവരം സ്റ്റോളുമായിരുന്നു ആന്റണിയുടെ വേഷം. ആന്റണിയുടെ വസ്ത്രം തയ്യാറാക്കാൻ 150 മണിക്കൂറെടുത്തു.
15 വർഷമായി കീർത്തിയും ആന്റണിയും പ്രണയത്തിലായിരുന്നു. എഞ്ചിനീയറായ ആന്റണി ഇപ്പോൾ ബിസിനസുകാരനാണ്. കൊച്ചി ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് ആന്റണി 'റിവോൾവര്‍ റിത'യടക്കം തമിഴിൽ രണ്ട് സിനിമകളാണ് കീർത്തി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. തമിഴ് ചിത്രം തെരിയുടെ ബോളിവുഡ് റീമേക്കായ 'ബേബി ജോൺ' എന്ന സിനിമ പൂർത്തിയാക്കി. വരുൺ ധവാനാണ് ചിത്രത്തിലെ നായകൻ. ഡിസംബർ 25 ന് ചിത്രം റിലീസ് ചെയ്യും