
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി.മാധവൻ (71) അന്തരിച്ചു. വീട്ടിൽ കുഴഞ്ഞു വീണ മാധവനെ ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം രാത്രി സ്വദേശമായ തൃശൂരിലേക്ക് കൊണ്ടുപോയി.
രാജീവ് ഗാന്ധിയുടെ കാലം മുതൽ ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിച്ച മാധവൻ തൃശൂർ ഒല്ലൂർ തൈക്കാട്ടുശ്ശേരി ചെറുശ്ശേരി പട്ടത്ത് മനയ്‌ക്കൽ കുടുബാംഗമാണ്. മരണ
വിവരം അറിഞ്ഞ് പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ തുടങ്ങിയവർ ആശുപത്രിയിൽ എത്തി.രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കെുമൊപ്പം പ്രവർത്തിച്ച മാധവന്റെ സേവനവും അർപ്പണബോധവും എന്നും ഓർമ്മിക്കപ്പെടുമെന്ന് കെ.സി. വേണുഗോപാൽ അനുസ്‌മരിച്ചു.