gun-fire

വാഷിംഗ്ടൺ: : യു.എസിലെ വിസ്കോൺസിനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ അക്രമി അടക്കം 5 പേർ കൊല്ലപ്പെട്ടു. 5 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കുട്ടികളുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രാദേശിക സമയം, ഇന്നലെ രാവിലെ 11ഓടെ മാഡിസണിലെ അബൻഡന്റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിലായിരുന്നു സംഭവം. സ്കൂളിലെ തന്നെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയാണ് വെടിവയ്പ് നടത്തിയത്. പൊലീസെത്തും മുന്നേ പ്രതി ആത്മഹത്യ ചെയ്തെന്നാണ് വിവരം. കിന്റർഗാർട്ടൺ മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്.