case-diary-

ശ​ബ​രി​മ​ല​:​ ​സ​ന്നി​ധാ​ന​ത്ത് ​ഫ്ലൈ​ ​ഓ​വ​റി​ൽ​ ​നി​ന്ന് ​ചാ​ടി​യ​ ​തീ​ർ​ത്ഥാ​ട​ക​ൻ മരിച്ചു. ക​ർ​ണാ​ട​ക​ ​ക​ന​ക​പു​ര​ ​രാ​മ​ന​ഗ​ർ​ ​സ്വ​ദേ​ശി​ ​കുമാരസാമിയാണ് ​(40​)​ ​മരിച്ചത്.​

​സ​ന്നി​ധാ​ന​ത്ത് ​നി​ന്ന് ​മാ​ളി​ക​പ്പു​റ​ത്തേ​ക്ക് ​പോ​കു​ന്ന​ ​ഫ്ലൈ​ ​ഓ​വ​റി​ൽ​ ​നി​ന്ന് ഇന്നലെ വൈകിട്ടാണ് ഇയാൾ ​ചാ​ടി​യ​ത്.​ കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ കുമാരസ്വാമിയ്‌ക്ക് സന്നിധാനത്തെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം. ഇ​യാ​ൾ​ ​മാ​ന​സി​ക​ ​വെ​ല്ലു​വി​ളി​ ​നേ​രി​ടു​ന്ന​ ​ആ​ളാ​ണെ​ന്ന് ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ​ ​പ​റ​ഞ്ഞു.​ ​