karol-rosalin

ലോകത്തിലെ ഏറ്റവും മികച്ച സ്ത്രീശരീരത്തിനുടമയായി ബ്രസീലിയൻ ഫിറ്റ്‌നെസ് ഇൻഫ്ളുവൻസർ കരോൾ റോസലിനെ തിരഞ്ഞെടുത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ശരീരത്തിന്റെ ഘടന, അനുപാതം, സൗന്ദര്യാത്മക ഘടകങ്ങൾ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്. പ്ളേബോയ് ഓസ്‌ട്രേലിയയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമാണ് വിശകലനം നടത്തിയത്.

'ഫിറ്റ്‌നസ് ലോകത്തിന്റെ മാത‌ൃക' എന്നാണ് എഐ റോസലിനെ പ്രശംസിച്ചത്. റോസലിന്റെ മൊത്തതിലുള്ള ആരോഗ്യം, ശക്തി തുടങ്ങിയവ കണക്കിലെടുത്ത് 'മികച്ച പത്ത്' എന്നുള്ള വിശേഷണവും നൽകി. 'നിർവചനങ്ങളുടെ അടിസ്ഥാനത്തിലെ ഏറ്റവും മികച്ച ശരീരം' എന്ന് പ്ളേബോയ് ഓസ്‌ട്രേലിയയും റോസലിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തു.

ബ്രസീലിലെ സാവോ പോലോ സ്വദേശിനിയാണ് 25കാരിയായ റോസലിൻ. കൃത്യമായ വർക്ക് ഔട്ടും സമീകൃത ആഹാരവുമാണ് തന്റെ ശരീരത്തെ മികച്ചതാക്കി നിലനിർത്തുന്നതെന്ന് റോസലിൻ പറയുന്നു. പ്രകൃതിദത്ത, പ്രോസസ് ചെയ്യാത്ത ചിക്കൻ, പച്ചക്കറികൾ, ഓട്‌സ് എന്നിവയാണ് റോസലിൻ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. തന്റെ അധ്വാനഫലം കണ്ണാടിയിൽ കാണുമ്പോൾ കിട്ടുന്ന സന്തോഷം തന്നെ വലിയ വിജയമാണ്. മികച്ച സ്ത്രീ ശരീരമായി തിരഞ്ഞെടുത്തത് അവിശ്വസനീയമാണെന്നും റോസലിൻ വ്യക്തമാക്കി.

ഫിറ്റ‌്‌നസിൽ വർഷങ്ങളായുള്ള സമർപ്പണമാണ് റോസലിന്റെ മികച്ച ശരീരഘടനയ്ക്ക് പിന്നിൽ. എട്ടുവർഷം മുൻപ് സ്‌ട്രംഗ്‌ത് ട്രെയിനിംഗ് ആരംഭിച്ചു. നിലവിൽ ആഴ്‌ചയിൽ അഞ്ചുദിവസവമാണ് വെയിറ്റ് ട്രെയിനിംഗ് ചെയ്യുന്നത്. എല്ലാദിവസവും എയറോബിക് ക്ളാസിലും പങ്കെടുക്കും. മുട്ട, പപ്പായ, പൈനാപ്പിൾ, കോഫീ, കറുവപ്പട്ട എന്നിവയും റോസലിൻ തന്റെ ആഹാരത്തിൽ ഉൾപ്പെടുത്താറുണ്ട്. പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ റോസലിന് 959,000 ഫോളോവേഴ്‌സാണ് ഇൻസ്റ്റാഗ്രാമിലുള്ളത്.