rat

എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും നമ്മുടെ വീടുകളിൽ പല്ലി, പാറ്റ, എലി തുടങ്ങിയ ജീവികൾ വരാറുണ്ട്. പ്രത്യേകിച്ച് അടുക്കളയിൽ. രാത്രി നന്നായി വൃത്തിയാക്കിയിട്ടാൽ പോലും ഇവിടേക്ക് ഈ ജീവികൾ എത്തുന്നു. ഇവ വരുന്നത് തടയാനായി വിഷവസ്‌തുക്കൾ വയ്‌ക്കുന്നത് ആപത്താണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകളിൽ. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില ടിപ്‌സുകൾ ഉണ്ട്. ഇതിന് പ്രധാനമായും വേണ്ടത് പുളിച്ച കഞ്ഞിവെള്ളമാണ്. ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ എലി, പല്ലി, പാറ്റ എന്നിവ വീടിന്റെ പരിസരത്ത് പോലും വരില്ല. അത്രയും ഫലപ്രദമായ ഈ ടിപ്‌സ് എന്തൊക്കെയെന്ന് നോക്കാം.

1. ഉപയോഗിക്കാത്ത ഒരു പാത്രത്തിലേക്ക് അര ഗ്ലാസ് കഞ്ഞിവെള്ളം എടുക്കുക. അതിലേക്ക് ഒരു സ്‌പൂൺ കടലമാവ് അല്ലെങ്കിൽ ബിസ്‌കറ്റിന്റെ പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് അൽപ്പം ലിക്വിഡ് സോപ്പോ ലോഷനോ ചേർക്കണം. ശേഷം, ജീവികൾ വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ വച്ചുകൊടുത്താൽ മതി.

2. കഞ്ഞിവെള്ളത്തിൽ ഒരു പാരസെറ്റമോൾ ഗുളിക ചേർത്ത് തിളപ്പിച്ച് തണുപ്പിച്ചെടുക്കണം. അതിലേക്ക് അൽപ്പം ഡെറ്റോൾ കൂടെ ചേർത്ത് ഒരു പഞ്ഞിയിൽ മുക്കി പല്ലിയും പാറ്റയും എലിയുമെല്ലാം വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ വയ്‌ക്കുക.

3. അര ഗ്ലാസ് കഞ്ഞിവെള്ളത്തിൽ ഒരു സ്‌പൂൺ സോപ്പുപൊടിയും അൽപ്പം ചിരകിയ തേങ്ങയും ശർക്കരയും കൂടി ചേർത്ത് യോജിപ്പിക്കുക. ശേഷം, ജീവികൾ വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ വച്ചുകൊടുത്താൽ മതി.