jishin

സീരിയലിൽ അഭിനയിക്കുന്ന വില്ലന്മാരേക്കാൾ നായകന്മാരാണ് റിയൽ ലൈഫിൽ വില്ലന്മാരെന്ന് നടൻ ജിഷിൻ. എല്ലാവരുടെ കാര്യമല്ല പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.


'എത്ര പേരുണ്ട്. സുഹൃത്തുക്കളായവരുമുണ്ട്. ആരും വലിയ പുണ്യാളന്മാരാണെന്നൊന്നും ചമയണ്ട കേട്ടോ. എല്ലാ ഫിൽഡിലും കാണും, എന്നാൽ സീരിയൽ മേഖലയിൽ കുറച്ച് കൂടുതലുള്ള ഒരു കാര്യമുണ്ട്. നമ്മളുമായി നല്ല അടുപ്പമുള്ളവരായിരിക്കും, ഇതേ ആളുകൾ നമ്മളെക്കുറിച്ച് അപ്പുറം പോയി മോശം പറയും. ആ വ്യക്തി എന്നെക്കുറിച്ച് ഇങ്ങനെ പറഞ്ഞോ എന്ന് ഞാൻ അന്തംവിട്ട് പോയിട്ടുണ്ട്. അപ്പോൾ നമ്മൾ അവരുമായി ഒരു അകലം പാലിക്കും. എന്റെ പൊട്ടവായ ആണ്. എല്ലാവരോടും എല്ലാമങ്ങ് പറഞ്ഞ് നടക്കും. പലരും അത് വേറെ രീതിയിൽ എടുക്കാൻ സാദ്ധ്യതയുണ്ട്. അങ്ങനെയുള്ള അനുഭവങ്ങളുണ്ട്. അതുകൊണ്ട് ഒരു അകലം പാലിക്കും.

ഇതിനുദാഹരണം പറഞ്ഞുകഴിഞ്ഞാൽ ഞാൻ ചെയ്യുന്ന ഒരു സീരിയലിലെ ഒരുത്തനുണ്ട്. നമ്മളുമായി ഭയങ്കര ഫ്രണ്ട്ലിയാണ്, എല്ലാ കാര്യങ്ങളും പറയാൻ തോന്നുന്നയാളെന്നൊക്കെ കരുതും. ഭയങ്കര ആത്മീയമായിട്ടൊക്കെ പോകുന്നയാളാണെന്ന് തോന്നും. പിന്നെയാണ് മനസിലായത്. ഇവൻ ഇങ്ങനെയുള്ള ആളല്ല, ഇതൊക്കെ വെറും പുറംമോടി മാത്രമാണെന്ന്.

എന്റെ ഇൻസ്റ്റഗ്രാമിൽ ഫ്രണ്ട്സായ പെൺകുട്ടികളെ തപ്പിപ്പിടിച്ച്, ഇവനെ സൂക്ഷിക്കണമെന്ന് പറഞ്ഞ് അവർക്ക്‌ മെസേജ് അയച്ചിട്ടു. എന്തൊര് മണ്ടനാണെന്ന് നോക്കണേ. എന്റെ വർഷങ്ങളായുള്ള സുഹൃത്തുക്കളാണ് അവർ. അവർ എന്റെയടുത്ത് വന്ന് പറയുമെന്ന് ഈ പൊട്ടൻ മനസിലാക്കണ്ടേ. ഈ കുത്തിത്തിരിപ്പുണ്ടാക്കുന്ന സ്വഭാവമില്ലേ, അത് പെണ്ണുങ്ങളേക്കാൾ കൂടുതൽ ഇവനാണ്. ഇത് ആരാണെന്ന് ആളുകൾക്ക് മനസിലായിക്കാണും. എനിക്ക് പുല്ലാണ്.

കള്ള് കുടിക്കില്ല, വേറെയൊന്നുമില്ല, ജെന്റിൽമാൻ പരിവേഷം. ഇതാണ് ഞാൻ പറഞ്ഞത് സീരിയലിലെ വില്ലന്മാരായിരിക്കില്ല റിയൽ ലൈഫിലെ വില്ലന്മാരെന്ന്. ഇയാളയച്ചുകൊടുത്ത വോയിസ് വരെ എന്റെ കൈയിലുണ്ട്. അത് മാത്രമല്ല, നല്ല രീതിയിലൊന്നുമല്ല അവിടെ പെരുമാറുന്നത്. മോശം വീഡിയോ അയച്ചുകൊടുക്കുന്നുണ്ട്. അതും എന്റെ കൈയിലുണ്ട്.'- ജിഷിൻ പറഞ്ഞു.