chaudhry-fawad-hussain

ഇസ്ലാമാബാദ്: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം "പാലസ്തീൻ" എന്ന് ഇംഗ്ലീഷിൽ എഴുതിയ ബാഗുമായി പാർലമെന്റിലെത്തിയത് ഏറെ ചർച്ചയായിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ പാലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു ഇത്. ഐക്യദാർഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തനും ബാഗിൽ ആലേഖനം ചെയ്തിട്ടുണ്ട്. കോൺഗ്രസ് വക്താവ് ഷമ മുഹമ്മദാണ് ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ ബിജെപി ഉൾപ്പെടെ ഇതിനെതിരെ വിമർശനം ഉയർത്തിയിരുന്നു.

ഇപ്പോഴിതാ പ്രിയങ്കയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് മന്ത്രി ചൗധരി ഫവാദ് ഹുസെെൻ. തന്റെ ഔദ്യോഗിക എക്സ് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ ധെെര്യം കാണിക്കാത്തതിന് പാകിസ്ഥാൻ പാർലമെന്റിലെ എംപിമാർക്കെതിരെ ചൗധരി വിമർശനവും ഉന്നയിച്ചു.

'ജവഹർലാൽ നെഹ്റുവിനെപ്പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനിയുടെ ചെറുമകളിൽ നിന്ന് മറ്റെന്താണ് നമുക്ക് പ്രതീക്ഷിക്കാൻ കഴിയുക. പ്രിയങ്ക ഗാന്ധി പാലസ്തീന് വേണ്ടി തലയുയർത്തി നിൽക്കുന്നു. ഇത് നാണക്കേടാണ്, പാക് പാർലമെന്റിൽ ഒരു അംഗം പോലും ഇത്രയും ധെെര്യം കാണിച്ചിട്ടില്ല',- ചൗധരി കുറിച്ചു.

What else could we expect from a granddaughter of a towering freedom fighter like Jawaharlal Nehru? Priyanka Gandhi has stood tall amidst pigmies, such shame that to date, no Pakistani member of Parliament has demonstrated such courage.#ThankYou pic.twitter.com/vV3jfOXLQq

— Ch Fawad Hussain (@fawadchaudhry) December 16, 2024