jobs

എൻജിനിയറിംഗ്, ഐ ടി, സോഫ്റ്റ്‌വെയർ വികസനം, ഹെൽത്ത് കെയർ, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വർദ്ധിച്ചുവരുന്ന തൊഴിൽ ലഭ്യതയ്ക്കനുസരിച്ച് ആസ്ട്രിയ 2025ൽ വർക്ക് വിസ നയത്തിൽ മാറ്റം വരുത്തുന്നു. പ്രസ്‌തുത തൊഴിലുകളിൽ പ്രതിവർഷം 45000 -70000 ഡോളർ വരെ വരുമാനം ലഭിക്കും. ഹെൽത്ത് കെയർ, എൻജിനിയറിംഗ്, ട്രാൻസ്‌പോർട്ട്, വിദ്യാഭ്യാസം എന്നിവയിൽ 110 പുതിയ തൊഴിലുകളാണ് രൂപപ്പെട്ടുവരുന്നത്. വിസ നടപടിക്രമങ്ങൾ ഇതിനകം ലഘൂകരിച്ചിട്ടുണ്ട്.

ചുവപ്പ് -വെളുപ്പ് - ചുവപ്പ് കാർഡ് സിസ്റ്റം നടപ്പിലാക്കും. ഇവർക്ക് പ്രതിമാസം 3030 ഡോളർ വേതനം ലഭിക്കും. എന്നാൽ ഇ.യു നീലക്കാർഡുള്ളവർക്ക് പ്രതിവർഷം 47855 ഡോളർ ശമ്പളം ലഭിക്കും. സ്‌കിൽഡ് വർക്കർ വിഭാഗത്തിൽ തൊഴിൽ വിസയ്ക്ക് 55 പോയിന്റ് വേണം. വിദ്യാഭ്യാസം, പ്രവൃത്തി പരിചയം , പ്രായം, ഇംഗ്ലീഷ് പ്രാവീണ്യം എന്നിവ വിലയിരുത്തും. ഓഫർ ലെറ്റർ, സാമ്പത്തിക ശേഷിയുടെ തെളിവുകൾ, ഹെൽത്ത് ഇൻഷ്വറൻസ് , പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത, ക്രിമിനൽ പശ്ചാത്തലമില്ലായ്മ എന്നിവ വിലയിരുത്തിയാണ് സ്കോർ പോയിന്റുകൾ ലഭിക്കുന്നത്.

വിസയ്ക്ക് അപേക്ഷിക്കുമ്പോൾ പാസ്പോർട്ട്. തൊഴിൽ കോൺട്രാക്ട്/ഓഫർ ലെറ്റർ, യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, സാമ്പത്തിക തെളിവുകൾ എന്നിവ ആവശ്യമാണ്. ജർമൻ, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തൊഴിൽവിസ എളുപ്പത്തിൽ ലഭിക്കാൻ സഹായിക്കും. www.migration.gv.at