
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് മലയാളികൾക്ക് സുപരിചിതനാണ്. മനാഫിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സൈബറിടത്തിൽ വൈറലാകുന്നത്. ഉംറ നിർവഹിക്കാൻ സൗദിയിലെത്തിയപ്പോഴുള്ള അനുഭവം പങ്കുവച്ചുകൊണ്ടുള്ളതാണ് മനാഫിന്റെ വീഡിയോ.
കുറച്ചുപേർക്കൊപ്പം ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് മനാഫ് പങ്കുവച്ചിരിക്കുന്നത്. താൻ ഉംറ ചെയ്യാൻ വന്നതാണെന്നും എല്ലാവരും ഒരു പാത്രത്തിലാണ് ഭക്ഷണം കഴിക്കുന്നതെന്നും മനാഫ് വ്യക്തമാക്കി. 'സൗദിയിലുള്ള മലയാളികളെ കണ്ടുപഠിക്കണം. ആരെ വിളിച്ചാലും ഒരു പാത്രത്തിൽ നിന്ന് എല്ലാവരും ഭക്ഷണം കഴിക്കും. ഞങ്ങളുടെ കൂടെ വന്ന ഒരു അറബിയും ഒരു മടിയും കൂടാതെ ഇങ്ങനെ ഭക്ഷണം കഴിച്ചു. എല്ലാവരും അത് കണ്ടുപഠിക്കണം.' - എന്നാണ് മനാഫ് പറയുന്നത്.
വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനുപിന്നാലെ രൂക്ഷവിമർശനമാണ് ഉയരുന്നത്. മനാഫ് ഓവറാകുകയാണെന്നും പണത്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നുമൊക്കെയാണ് കമന്റുകൾ.