
അശ്വതി: യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കുവാൻ തയാറാകും. അറിവും പ്രാപ്തിയുമുണ്ടെങ്കിലും അവസരങ്ങൾ കുറയുന്നത് മനോവിഷമമുണ്ടാക്കും. ആഹാരകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും. ഭാഗ്യദിനം തിങ്കൾ.
ഭരണി: പൊതുവെ ഗുണഫലങ്ങളുണ്ടാകും. കർമ്മരംഗത്ത് പലവിധ നേട്ടങ്ങൾ കാണുന്നു. ധനപരമായ പ്രയാസങ്ങൾ അനുഭവപ്പെട്ടേക്കാം. സ്വജനങ്ങളുമായി അഭിപ്രായ ഭിന്നതയുണ്ടാകാം. ഭാഗ്യദിനം വെള്ളി.
കാർത്തിക: വിദേശതൊഴിലിനു ശ്രമിക്കുന്നവർക്ക് സാധിക്കും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് കഴിയും. അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങും. ഭാഗ്യദിനം ബുധൻ.
രോഹിണി: അനാവശ്യമായ ചിന്തകൾ അകറ്റുക. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനാവശ്യമായ കാര്യങ്ങൾ ചെയ്യും. പുതിയ സംരംഭങ്ങളിൽ ഏർപ്പെടാൻ ആലോചിക്കും. എതിരാളികളുടെ പ്രവർത്തനങ്ങളെ കീഴ്പ്പെടുത്തും. ഭാഗ്യദിനം ചൊവ്വ.
മകയിരം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഉദ്ദേശിച്ച ധനം ലഭ്യമാകും. വി.ഐ.പി കളുടെ സഹായമുണ്ടാകും. ആത്മീയകാര്യങ്ങളിൽ ശ്രദ്ധിക്കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. പൊതുവെ നല്ല സമയമാണ്. ഭാഗ്യദിനം വ്യാഴം.
തിരുവാതിര: രാഷ്ട്രീയ പ്രവർത്തകർക്ക് പ്രശസ്തി വർദ്ധിക്കുന്ന വാരം.പ്രധാനപരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്ക് നല്ല വാർത്തകൾ കേൾക്കും. മതപരമായ പ്രത്യേക ചടങ്ങുകളിൽ പങ്കെുക്കാൻ സാധിക്കും. ഭാഗ്യദിനം ശനി.
പുണർതം: സന്താനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റും. പെൺകുട്ടികളോട് മാതാപിതാക്കളുടെ സ്നേഹം വർദ്ധിക്കും. ചുറ്റുപാടുകൾ പൊതുവെ മെച്ചപ്പെട്ടതായിരിക്കും. പെട്ടെന്നുള്ള തീരുമാനങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കാതിരിക്കുക. ഭാഗ്യദിനം ബുധൻ.
പൂയം: ആഗ്രഹിക്കുന്ന കാര്യങ്ങൾ നടത്തിയെടുക്കും. മാനസിക സമ്മർദ്ദം വർദ്ധിക്കും. തൊഴിൽ നേട്ടം, ഈശ്വരാധീനം എന്നിവയുണ്ടാകും. തർക്കവിഷയങ്ങൾ ഉടലെടുക്കും. ബന്ധങ്ങളിൽ തടസങ്ങൾ ഉണ്ടാകും. ഭാഗ്യദിനം വെള്ളി.
ആയില്യം: തൊഴിൽരംഗത്ത് സ്ഥിരതയും ഉന്നതിയും ഉണ്ടാകും. രാഷ്ട്രീയമേഖലയിൽ വിവാദങ്ങൾ പിന്തുടരും. പ്രേമബന്ധം ശക്തമാകും. ഭൂമിസംബന്ധമായ കേസുകളിൽ അനുകൂലമായ തീരുമാനം. ഭാഗ്യദിനം തിങ്കൾ.
മകം: കേസുകളിൽ പ്രതികൂലഫലമാകും ഉണ്ടാകുക. ഏർപ്പെടുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കടബാദ്ധ്യതകൾ പരിഹരിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. വിശിഷ്ടമായ സമ്മാനങ്ങൾ ലഭിക്കും. ഭാഗ്യദിനം ശനി.
പൂരം: വിദ്യാഭ്യാസ തടസങ്ങൾ മാറും. പ്രേമബന്ധം കലഹത്തിൽ അവസാനിക്കാൻ സാദ്ധ്യത. പൂർവ്വിക സ്വത്ത് കൈവരും. ഗുരുജനങ്ങളുടെ അപ്രീതിക്ക് കാരണമായേക്കും. അനാവശ്യമായ വിവാദം ഉണ്ടാകാൻ സാദ്ധ്യത. ഭാഗ്യദിനം ചൊവ്വ.
ഉത്രം: കുടുംബകാര്യങ്ങൾ മറ്റുള്ളവരുമായി ചർച്ചചെയ്യാതിരിക്കുക. ചുറ്റുപാടുകൾ പൊതുവെ നന്നായിരിക്കും. പെൺകുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് സാദ്ധ്യത. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ നല്ലവാക്കുകൾ ഉപയോഗിക്കുക. ഭാഗ്യദിനം വ്യാഴം.
അത്തം: പൊതുവെ നല്ല സമയമാണിത്. സഹപ്രവർത്തകരോട് അതിരുവിട്ട് പെരുമാറരുത്. വ്യാപാരത്തിൽ ലാഭമുണ്ടാവുകയും ശത്രുക്കൾ ഇല്ലാതാവുകയും ചെയ്യും. പഴയ സ്റ്റോക്കുകൾ വിറ്റുതീരും. കൂട്ടുവ്യാപാരത്തിൽ ലാഭം. ഭാഗ്യദിനം വെള്ളി.
ചിത്തിര: ഗൃഹനിർമ്മാണത്തിൽ പുരോഗതി. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത നേട്ടം. ധനലാഭമുണ്ടാകും. പ്രമുഖരുടെ അംഗീകാരം കിട്ടും. ഉദ്ദേശിച്ച യാത്ര മാറ്റിവച്ചേയ്ക്കും. ഭാഗ്യദിനം ബുധൻ.
ചോതി: ഉദ്യോഗരംഗത്തെ പ്രതിസന്ധികൾ ഒത്തുതീർപ്പാകും. കലാരംഗത്ത് വ്യക്തമായ അംഗീകാരം. മത്സരപരീക്ഷകളിൽ വിജയസാദ്ധ്യത. വാതരോഗികൾക്ക് രോഗശാന്തി. വേണ്ടപ്പെട്ടവരുമായി കലഹിക്കും. ശത്രുക്കൾ വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ.
വിശാഖം: ഈ ആഴ്ച തിരക്കുള്ള തുടക്കമായിരിക്കും. ഹോട്ടൽ ബിസിനസിൽ ഗുണം കൂടും. സഹകരണമേഖല കൈകാര്യം ചെയ്യുന്നവർക്ക് പേരുദോഷം വന്നേക്കും.സഹോദരങ്ങളുമൊത്ത് പുതിയ ബിസിനസ് തുടങ്ങാൻ ആലോചിക്കും. ഭാഗ്യദിനം ബുധൻ.
അനിഴം: സാഹചര്യങ്ങൾ വിപരീതമായതിനാൽ സംരംഭങ്ങളിൽ നിന്ന് പിന്മാറും. അന്യരുടെ കാര്യങ്ങളിലെ അനാവശ്യമായി ഇടപെടൽ നല്ലതല്ല. മാതാപിതാക്കളുടെ ഹിതമനുസരിച്ചു പ്രവർത്തിക്കും. ഭാഗ്യദിനം ചൊവ്വ.
തൃക്കേട്ട: വിശിഷ്ടവ്യക്തികളെ പരിചയപ്പെടും. ശത്രുതാ മനോഭാവത്തിലായിരുന്നവർ മിത്രങ്ങളാകും. മേലധികാരിയുടെ ചുമതല ഏറ്റെടുക്കേണ്ടി വരും. ചെലവ് നിയന്ത്രണം സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. ഭാഗ്യദിനം വ്യാഴം.
മൂലം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവുമുണ്ടാകും.ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധയും സൂക്ഷ്മതയും വേണം. പരീക്ഷാ, ഇൻർവ്യൂ പരീക്ഷണ നിരീക്ഷണങ്ങൾ വിജയിക്കും. ഭാഗ്യദിനം ബുധൻ.
പൂരാടം: സഹപാഠികളോടൊപ്പം ഉപരിപഠനത്തിന് ചേരും. വ്യാപാര വിപണനങ്ങൾക്ക് അനുമോദനങ്ങൾ വന്നു ചേരും. പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്ത കാര്യങ്ങൾ പ്രവൃത്തിയിലൂടെ ഫലപ്രദമാക്കും. ഭാഗ്യദിനം വെള്ളി.
ഉത്രാടം: ഉദ്യോഗത്തിനൊപ്പം ഉപരിപഠനത്തിനും ചേരും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവുമുണ്ടാകും. സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ ഭൂമി വിൽക്കാൻ തീരുമാനിക്കും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. ഭാഗ്യദിനം ചൊവ്വ.
തിരുവോണം: സങ്കീർണ്ണമായ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ പ്രാർത്ഥനകളാൽ സ്വായത്തമാകും. പഠിച്ച വിഷയത്തോടുനുബന്ധിച്ച് ഉദ്യോഗത്തിന് അവസരം. ഐശ്വര്യവും വിജയവും വന്നുചേരും. ഭാഗ്യദിനം വ്യാഴം.
അവിട്ടം: ഈ ആഴ്ച ജീവിതത്തിൽ മുന്നേറാനും ആഗ്രഹിച്ച വിജയം കൈവരിക്കാനുമുള്ള നിരവധി അവസരങ്ങൾ ലഭിക്കും. പാർട്ടണർഷിപ്പ് ബിസിനസിൽ ലാഭം വർദ്ധിക്കും. ജോലിമാറ്റത്തിന് ശ്രമിച്ചേക്കും. സന്താനങ്ങൾക്ക് അഭിവൃദ്ധി. ഭാഗ്യദിനം തിങ്കൾ.
ചതയം: എല്ലാ മേഖലകളിലും ആഗ്രഹിച്ച വിജയം കൈവരും. ജോലിക്കാർക്ക് സ്ഥലം മാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയ നല്ല വാർത്തകൾ ലഭിച്ചേക്കാം. തൊഴിൽരഹിതർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ഭാഗ്യദിനം വെള്ളി.
പൂരുരുട്ടാതി: ബിസിനസിൽ സാമ്പത്തിക നേട്ടത്തിന് സാദ്ധ്യത. യാത്രകൾ ഗുണകരമാകും. പൂർവിക സ്വത്ത് കൈവശം വന്നുചേരും. ആഴ്ചയുടെ അവസാനം ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഭാഗ്യദിനം ബുധൻ.
ഉത്രട്ടാതി: ഉത്സവാദികളിൽ പങ്കെടുക്കും. പുതിയ ചില ബിസിനസുകൾ തുടങ്ങിയേക്കും.കലാകാരന്മാർക്ക് പുതിയ വർക്കുകൾ ലഭിക്കും. ജോലിയിൽ തിരക്കുകൾ വർദ്ധിക്കും. ജോലി സ്ഥലത്തെ എതിരാളികളെ തിരിച്ചറിയും. ഭാഗ്യദിനം ചൊവ്വ.
രേവതി: സാമ്പത്തികമായി നല്ല സമയമാണ്. സർക്കാർ ഉദ്യോഗപരീക്ഷ എഴുതിയവർക്ക് അനുകൂലം. വിദേശജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലെത്താൻ ശ്രമിക്കും. തർക്കങ്ങൾ ഒത്തുതീർപ്പിലെത്തും. ഭാഗ്യദിനം ഞായർ.