തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ സ്ഥാനക്കയറ്റം ഉത്തരവാക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയനും കെ.ജി.ഒ.എയും സംയുക്തമായി വിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഓഫീസിനു മുന്നിൽ പ്രകടനം നടത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.മൻസൂർ, യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.സജീവ്കുമാർ, സൗത്ത് ജില്ലാ സെക്രട്ടറി എം.സുരേഷ്ബാബു, കെ.ജി.ഒ.എ സൗത്ത് ജില്ലാ സെക്രട്ടറി ഇ.നിസാമുദ്ദീൻ, യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം മാത്യു.എം.അലക്സ് തുടങ്ങിയവർ പങ്കെടുത്തു.