
പിറന്നാൾ ദിനത്തിൽ എമ്പുരാൻ സിനിമയിലെ ഇന്ദ്രജിത്തിന്റെ ക്യാരക്ടർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 'ഇത്തവണ സത്യം നിങ്ങളെ തേടിവരും" എന്ന കുറിപ്പോടെയാണ് ഇന്ദ്രജിത്തിന്റെ ഗോവർദ്ധൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങൾ പോസ്റ്റർ പങ്കുവച്ച് ഇന്ദ്രജിത്തിന് പിറന്നാൾ ആശംസ നേർന്നു. മാർച്ച് 27ന് എമ്പുരാൻ റിലീസ് ചെയ്യും. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ പ്രീക്വലും സീക്വലുമായാണ് എമ്പുരാൻ ഒരുങ്ങുന്നത്. ലൂസിഫറിൽ നിറഞ്ഞുനിന്നതായിരുന്നു ഇന്ദ്രജിത്തിന്റെ ഗോവർദ്ധൻ.ധീരം, കാലന്റെ തങ്കക്കുടം എന്നിവയാണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന ഇന്ദ്രജിത്ത് ചിത്രങ്ങൾ. ധീരം സിനിമയിൽ മുഴുനീള പൊലീസ് വേഷത്തിൽ ഇന്ദ്രജിത്ത് എത്തുന്നു.