
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വ്യാവസായിക ക്യാമ്പസായ സ്വിസ്റ്റൺ കണ്ണൂർ ക്യാമ്പസിന്റെ സോഫ്റ്റ് ലോഞ്ചിംഗ് ഡിസംബർ 20ന് നടക്കും. ഒരു ഉൽപ്പന്നത്തിന്റെ ഗ്രാൻഡ് ഓപ്പണിംഗിന് മുമ്പായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി നടത്തുന്നതാണ് സോഫ്റ്റ് ലോഞ്ചിംഗ്.
കണ്ണൂർ കൂത്തുപറമ്പ് മൂരിയാടുള്ള വലിയ വെളിച്ചം കെ. എസ്.ഐ.ഡി.സിയുടെ ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററിലെ
അൽഫാസ് വുഡ് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള സ്വിസ്റ്റൺ ക്യാമ്പസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് വ്യവസായ മന്ത്രി പി.രാജീവ് നിർവഹിക്കും.
മുൻ വ്യവസായ മന്ത്രി ഇ.പി ജയരാജൻ, മുൻ ആരോഗ്യ മന്ത്രിയും എം എൽ എയുമായ കെ.കെ.ശൈലജ, സണ്ണി ജോസഫ് എം.എൽ.എ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, ബി.ജെ.പിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, എ.ഐ.കെ.എസ് ജനറൽ സെക്രട്ടറി പനോളി വൽസൻ, കെ.എസ്.ഐ.ഡി.സി ജനറൽ മാനേജർ പ്രശാന്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ടൂറിസവും വ്യവസായവും സമന്വയിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഇൻഡസ്ട്രിയൽ ക്യാമ്പസായ സ്വിസ്റ്റണിലൂടെ യുവ തലമുറക്ക് വ്യവസായത്തെ കുറിച്ച് കൂടുതലറിയാനും പഠിക്കാനും കഴിയുമെന്ന സ്വിസ്റ്റന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷിബു അബൂബക്കർ പറഞ്ഞു.ഏപ്രിലിലാണ് സ്വിസ്റ്റൺ കണ്ണൂർ ക്യാമ്പസിന്റെ ഗ്രാൻഡ് ഓപ്പണിംഗ്.