volleyball

തിരുവനന്തപുരം : കേരള സർവകലാശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി വോളിബാൾ ടൂർണമെന്റിന് ഇന്ന് (ഡിസംബർ 18) തുടക്കമാകും ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയം, എൽ.എൻ. സി. പി. ഇ കാര്യവട്ടം, കെ.എസ്.ഇ. ബി വോളിബാൾ കോർട്ട് എന്നീ മൂന്നു വേദികളിലായി അഞ്ചുദിവസമായാണ് മത്സരങ്ങൾ നടക്കുന്നത്. കേരളം,തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ 132 യൂണിവേഴ്സിറ്റികളിൽ നിന്നും 1800 മത്സരാർത്ഥികളും 500 ഒഫീഷ്യൽസും ടൂർണമെന്റിന്റെ ഭാഗമാകും.
ഇന്ന് രാവിലെ 10ന് ജിമ്മിജോർജ് സ്റ്റേഡിയത്തിൽ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം നിർവഹിക്കും. ടൂർണമെന്റിന്റെ പതാക ഉയർത്തുന്ന സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. മോഹനൻ കുന്നുമ്മേൽ ചടങ്ങിൽ അധ്യക്ഷനായിരിക്കും. സംഘാടകസമിതി ചെയർമാൻ ജി. മുരളീധരൻ സ്വാഗതമാശംസിക്കും. അഡ്വ. വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിക്കും. മുൻ അന്താരാഷ്ട്ര വോളിബാൾ താരങ്ങളായ എസ്.ഗോപിനാഥ്, അബ്ദുറസാഖ്, യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ, ഡോ. ജി. കിഷോർ ,സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. നസീബ് എസ്, ആർ.രാജേഷ്, ഡോ. ഷിജുഖാൻ.ജെ.എസ്, ഡോ. ടി. ആർ.മനോജ്, പ്രൊഫ. പി.എം.രാധാമണി,ഡോ. എം.ലെനിൻ ലാൽ. പ്രൊഫ. മനോജ്.വി,ഡോ. എസ്.ജയൻ, ശ്രീ. അഹമ്മദ് ഫാസിൽ, പി.എസ്.ഗോപകുമാർ, യൂണി.ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. റസിയ കെ.ഐ എന്നിവർ പങ്കെടുക്കും