
ബ്രിസ്‌ബേൻ: ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുംറയ്ക്കെതിരെ വംശീയ പരാമർശം നടത്തിയതിൽ മാപ്പ് ചോദിച്ച് മുൻ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ ഇസ ഗുഹ. ബ്രിസ്‌ബേനിലെ ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബുംറയെ വാനരൻ എന്നർത്ഥം വരുന്ന വാക്കുപയോഗിച്ചാണ് ഇസ വിശേഷിപ്പിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെയാണ് ഇസ മാപ്പുപറഞ്ഞത്. ബുറംയെ പ്രശംസിക്കാൻ വേണ്ടി താൻ ഉപയോഗിച്ച വാക്ക് തെറ്റായിപ്പോയെന്നാണ് ഇസ പറഞ്ഞത്.