
മുംബയ് : വിജയ് ഹസാരെ ഏകദിന ട്രോഫിയിലെ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള മുംബയ് ക്രിക്കറ്റ് ടീമിൽ നിന്ന് ഫോമിലല്ലാത്ത ബാറ്റർ പൃഥ്വി ഷായെ ഒഴിവാക്കി. സെയ്ദ് മുഷ്താഖ് ട്രോഫി ട്വന്റി-20 ടൂർണമെന്റിൽ നിരാശപ്പെടുത്തിയ ഷായെ കഴിഞ്ഞ ഐ.പി.എൽ താരലേലത്തിൽ ആരുമെടുത്തിരുന്നില്ല. ഫോമിലല്ലാത്തതിനൊപ്പം അച്ചടക്കമില്ലായ്മയും ചേർന്നാണ് ഭാവി പ്രതീക്ഷയായി വാഴ്ത്തിയിരുന്ന 25കാരന്റെ കരിയർ അപകടത്തിലാക്കിയത്. തന്നെ ഒഴിവാക്കിയതിനെതിരെ സോഷ്യൽ മീഡിയയിൽ കരിയർ സ്റ്റാറ്റിസ്റ്റിക്സുകൾ നിരത്തി ഷാ പ്രതികരിച്ചിട്ടുണ്ട്.